കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
Author: Admin
പാലക്കാട് മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റു
മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടി വീടിനുള്ളില്‍ ഇരിക്കവെയായിരുന്നു അപകടമുണ്ടായത്. വീടിന്റെ ചുവരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മിന്നലില്‍ പൊള്ളലേറ്റ കുട്ടിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും […]
കോഴിക്കോട്ട് സൗജന്യ മേക്കർസ്പേസ്; ‘ ലെ ഓവർ ’ ഹാക്കത്തോണും
സാങ്കേതികവിദ്യ പഠിക്കാനും പരീക്ഷിക്കാനും സ്വന്തമായി ആശയങ്ങൾ വികസിപ്പിക്കാനും യുവാക്കൾക്ക് അവസരമൊരുക്കുകയാണ് കോഴിക്കോട്ടെ തിങ്കേർസ്പേസ് കാലിക്കറ്റ് . തിങ്കേർഹ്ബ് ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള ഈ ഓപ്പൺ മേക്കർസ്പേസിൽ 3D പ്രിന്ററുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓപ്പൺ സോഴ്സ് ഹാർഡ്വെയർ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. ഇതിനൊപ്പം വിദ്യാർഥികൾക്കായി ‘ലെ ഓവർ 2026’ എന്ന രാത്രി മുഴുവൻ നീളുന്ന ഹാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 10ന് വൈകിട്ട് ആരംഭിച്ച് ഒക്ടോബർ 11ന് രാവിലെ വരെ നടക്കുന്ന പരിപാടിയുടെ പ്രമേയം യാത്രയാണ്. ആപ്പ്, […]
റൊണാൾഡോ തിരിച്ചെത്തുമോ? നിലപാട് വ്യക്തമാക്കി ജോർജ് ജീസസ്
പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് അപ്രതീക്ഷിതമായി ക്യാംപ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ടീമിന്റെ വാതിൽ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കി. “റൊണാൾഡോയ്ക്ക് തിരിച്ചുവരണമെങ്കിൽ അദ്ദേഹത്തിന് വരാം. തീരുമാനം അദ്ദേഹത്തിന്റേതാണ്,” എന്നാണ് ജീസസ് പ്രതികരിച്ചത്. കളിച്ചാലും ഇല്ലെങ്കിലും ടീമിന് റൊണാൾഡോയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോർവെയ്ക്കെതിരായ മത്സരത്തിൽ റൊണാൾഡോ ബെഞ്ചിലായിരുന്നു. ഡെൻമാർക്കിനെതിരായ മത്സരത്തിലും ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ജീസസ് അറിയിച്ചതിന് പിന്നാലെയാണ് റൊണാൾഡോ പോർച്ചുഗൽ ക്യാംപ് വിട്ടത്. തന്റെ പിന്മാറ്റത്തിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്നും റൊണാൾഡോ […]
പത്തനാപുരത്ത് കാട്ടാന ആക്രമണം; 80കാരിക്ക് ദാരുണാന്ത്യം
കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശിനി രാജമ്മ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി തൊഴിലാളികൾക്കൊപ്പമാണ് രാജമ്മയും യാത്ര ചെയ്തിരുന്നത്. ഇതിനിടെ കാട്ടാന ഓടിയെത്തുകയായിരുന്നു. ആനയെ കണ്ട് തൊഴിലാളികൾ പലരും ചിതറിയോടി രക്ഷപ്പെട്ടു. എന്നാൽ രാജമ്മയ്ക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തനാപുരം മേഖലയിൽ കാട്ടാന ശല്യം […]
CJP നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ നീക്കം? ആരോപണവുമായി സൗരവ് ദാസ്
ഒക്ടോബർ 10ന് ഡൽഹിയിൽ പ്രഖ്യാപിച്ചിരിക്കുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി CJP നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ നീക്കം നടത്തുന്നതായി ആരോപണം. CJP വക്താവ് സൗരവ് ദാസാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്നെയും പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, ആശുതോഷ് റങ്ക, രത്ന സിങ് എന്നിവരെയും അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നാണ് ദാസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചത്. എന്നാൽ, ഈ ആരോപണത്തിന് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് ചെയ്താലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഒക്ടോബർ 10 മുതൽ വലിയ ജനകീയ മുന്നേറ്റം […]
വാട്സാപ്പിൽ ഇനി ‘റെസ്ട്രിക്ടഡ് ചാറ്റ് ’; സ്വകാര്യ ചാറ്റുകൾക്ക് കൂടുതൽ നിയന്ത്രണം
സ്വകാര്യ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ‘റെസ്ട്രിക്ടഡ് ചാറ്റ് ’ ഫീച്ചർ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കായി വാട്സാപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് , ഐ ഓ സ് പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാകുന്നത്. ഒരു ചാറ്റ് റെസ്ട്രിക്ടഡ് ചാറ്റ് ആക്കിയാൽ, അതിലെ മീഡിയ ഫോണിന്റെ ഗാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് തടയും. ചാറ്റ് എക്സ്പോർട്ട് ചെയ്യാനും ആ സംഭാഷണത്തിൽ മെറ്റാ എ ഐ ഉപയോഗിക്കാനും കഴിയില്ല. ഏറ്റവും ശ്രദ്ധേയമായ മാറ്റം, റെസ്ട്രിക്ടഡ് ചാറ്റ് ലിങ്ക് ചെയ്ത ഡിവൈസുകളിൽ […]
ചന്ദ്രനിൽ ആണവ റിയാക്ടറിനായി അമേരിക്ക-ചൈന-റഷ്യ പോര്
ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികളുമായി അമേരിക്കയും ചൈനയും റഷ്യയും മുന്നോട്ട്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം ബേസുകൾ സ്ഥാപിക്കാനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ആവശ്യമായ തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യം. 2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. അമേരിക്കൻ ഊർജവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സൂര്യപ്രകാശമില്ലാത്ത ദീർഘമായ ചാന്ദ്ര രാത്രികളിലും വൈദ്യുതി ലഭ്യമാക്കാൻ ആണവോർജം സഹായിക്കും. അതേസമയം, ചൈനയും റഷ്യയും സംയുക്തമായി 2036ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. റഷ്യ വികസിപ്പിക്കുന്ന ‘സെലീന’ […]
സംസ്ഥാന സ്കൂൾ ഗെയിംസ്: സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന റിപ്പോർട്ടുകൾ പുറത്ത്. സംഘാടക സമിതി ഒരു തവണ പോലും യോഗം ചേർന്നില്ലെന്നാണ് വിവരം. തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ ചെയർമാനായ സമിതിയുടെ പ്രവർത്തനം രേഖകളിൽ മാത്രം ഒതുങ്ങിയെന്നും റിപ്പോർട്ടുണ്ട്. സമിതി അംഗമായ മേയർക്കും എംഎൽഎയ്ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഗെയിംസിനിടെ താത്കാലിക റൂഫിംഗ് തകർന്നുവീണ് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് നീന്തൽ മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് […]
‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്; 4K മികവിൽ മോഹൻലാൽ-ശോഭന ക്ലാസിക്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ 1994ലെ ചിത്രം 4K ഡോൾബി അറ്റ്മോസ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുതുക്കിയ സാങ്കേതിക മികവോടെ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് 8Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4Kയിലേക്ക് പുനഃസ്ഥാപിച്ചാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ശബ്ദവും ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം നെടുമുടി വേണു, […]
