ഹരിയാണ എംഎൽഎമാരെ കൂട്ടത്തോടെ ഇറക്കാൻ ബിജെപി ; ഇനി ലക്ഷ്യം പഞ്ചാബ്?

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വൻ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ബിജെപിയുടെ മുഴുവൻ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ മണ്ഡലതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതും ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം വർധിപ്പിക്കുന്നതും പ്രധാനമായി ചർച്ചയായി. പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ഭൂരിഭാഗം ബിജെപി എംഎൽഎമാർക്കും നേതാക്കൾക്കും പ്രത്യേക ചുമതല നൽകാനാണ് പാർട്ടിയുടെ നീക്കം.നിയോജകമണ്ഡലങ്ങൾക്കൊപ്പം ബൂത്ത് തലത്തിലും സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.അതേസമയം, ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ […]

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത […]

‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്നു.

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി. ചലച്ചിത്ര പ്രവർത്തകരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു . സി സി സംവിധാനം […]

ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് കുളം ഉദ്ഘാടനം

 കുളം ഉദ്ഘാടനത്തിന് വന്നാല്‍ വെറുതെയങ്ങ് പോയാല്‍ മതിയോ, ഒരു വെറൈറ്റി വേണ്ടേ… ?വേണമെന്ന് കാണിച്ചുതരികയാണ്പെരിന്തല്‍മണ്ണ തോണിക്കരയിലെ ജനപ്രതിനിധികള്‍. നവീകരിച്ച കുളം നാടിനായി സമര്‍പ്പിച്ചത് ഇന്നലെയാണ്. വെറുതേയൊരു നാട മുറിച്ച് ചടങ്ങ് തീര്‍ക്കുകയല്ല അവര്‍ ചെയ്തത്. വ്യത്യസ്തമായായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഇന്നലെ നടന്നതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് തന്നെ വേറെ നടന്നിട്ടുണ്ടാവില്ല. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം. കുളത്തില്‍ നിന്ന് കയറിയ മെമ്പര്‍ പെരിന്തല്‍മണ്ണ […]

ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ, മൂച്വൽ ബ്രേക്കപ്പായിരുന്നു; ജേസൺ സഞ്ജയ്

പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്ന് പറഞ്ഞു വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. കോളജ് കാലത്തെ ഒന്നര വർഷം നീണ്ട പ്രണയവും, പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലും, അതിനുശേഷമുള്ള അതിജീവനവുമാണ് ജേസൺ പങ്കുവെക്കുന്നത്. ബ്രേക്കപ്പ് നൽകിയ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും ജേസൺ സംസാരിച്ചു.

സ്ത്രീകള്‍ക്ക് സൈനിക പരിശീലനം നല്‍കി ഇറാന്‍

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍. കഴിഞ്ഞ ദിവസം സൈനിക പരിശീലന കേന്ദ്രമായ ഇമാം ഹുസ്സൈന്‍ സ്‌ക്വയറില്‍ വെച്ചാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ക്ലാസുകളും ശ്രദ്ധിക്കുന്നതിന്റെ വീഡിയോ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഹഫ്റ്റ്-ഇ ടിര്‍ സ്‌ക്വയറില്‍ പുതിയ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നത്. […]

‘ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണം’; പാകിസ്താനില്‍ 5000 പേര്‍ അണിനിരന്നു.

പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്. വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൂറ്റന്‍ മാര്‍ച്ച് നടക്കുന്നത്. മാര്‍ച്ചില്‍ 5000ലധികം ആളുകളാണ് അണിനിരന്നത്. റോഡുകള്‍ തടഞ്ഞുകൊണ്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ലക്കി മര്‍വാത്ത് ജില്ലയില്‍ നിന്നാണ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌റീഖ്-ഇ-ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ആരംഭിച്ച മാര്‍ച്ച്. സെപ്റ്റംബര്‍ 27 ആദ്യം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിപക്ഷ ചര്‍ച്ച […]

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ […]

മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകള്‍ മറയുന്നു

രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ മുഹമ്മദ് ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മാച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ ഷാമിയെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ കാര്യമില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. 2023 ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന ഷമി, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തിലായിരുന്നു. വരാനിരിക്കുന്ന പ്രധാന […]

2 കോടി ബജറ്റിൽ നേടിയത് 432 കോടി; ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘ഹനുമാൻ അൻഷ്’

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അപൂർവ്വമായ നേട്ടം കൈവരിച്ച് വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ‘ഹനുമാൻ അൻഷ്’. ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം കേവലം 2 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. എന്നാൽ ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 432 കോടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത 59 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. പ്രദർശനത്തിനെത്തിയ ആദ്യ ദിനങ്ങളിൽ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് […]