ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ടെസ്റ്റ്, ഏകദിനം, ടി20 ഐ ടീമുകളുടെ നേതൃത്വത്തിൽ നിന്ന് പിന്മാറിയെങ്കിലും കളിക്കാരിയായി തുടരുമെന്ന് ഹർമൻപ്രീത് വ്യക്തമാക്കി. 2016ൽ ടി20 ക്യാപ്റ്റനായ ഹർമൻപ്രീത് പിന്നീട് എല്ലാ ഫോർമാറ്റുകളുടെയും നായികയായി. അവരുടെ നേതൃത്വത്തിലാണ് ഇന്ത്യ 2025ലെ വനിതാ ഏകദിന ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കിയത്. അടുത്തിടെ നടന്ന BCCI അവലോകന യോഗത്തിന് ശേഷമാണ് ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ‘ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലെയും […]
Author: Admin
സന തിരിച്ചുപിടിക്കാന്‍ ഹൂതികള്‍ക്കെതിരെ ‘തന്ത്രപരമായ’ ആക്രമണം ആരംഭിച്ചതായി യമന്‍ സൈന്യം.
യമന്‍ സേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മജിദ് അല്‍ നുസൈലിയാണ് ഇക്കാര്യം എക്സിലൂടെ വ്യക്തമാക്കിയത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് മജീദ് അല്‍ നുസൈലി വ്യക്തമാക്കി. യമന്റെ മൂന്ന് ഭാഗത്ത് നിന്നും സൈന്യം ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സനയിലേക്ക് കഴിഞ്ഞ ദിവസവും യമന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സനയിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും […]
എകെജി സെന്റര്‍ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്..
എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര് എസ് ശശികുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് എകെജി സെൻ്റർ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം നല്‍കിയത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര് […]
എലത്തൂർ തീവെപ്പ് കേസിൽ നടന്നതെന്ത്; എഡിജിപി പി. വിജയൻ തുറന്നു പറയുന്നു.
കോഴിക്കോട് എലത്തൂരിലുണ്ടായ തീവണ്ടി തീവെപ്പ് കേസ് അന്വേഷണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ മുഹൂർത്തമെന്ന് എഡിജിപി(ലോ & ഓർഡർ) പി. വിജയൻ. 2023-25 കാലഘട്ടത്തിൽ ജീവിതത്തിൽ അന്നുവരെ നേരിടാത്ത വലിയ പ്രതിസന്ധികളാണ് താൻ അനുഭവിച്ചതെന്ന് അദ്ദേഹം മനസ്സ് തുറന്നു. എഡിജിപി എം.ആർ. അജിത് കുമാറിന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും പി. വിജയൻ പറഞ്ഞു. ‘എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടും കടുത്ത വേദനയും ദുരനുഭവങ്ങളും ഉണ്ടാകുമ്പോൾ അത് നമ്മെ ബാധിക്കും. വർഷത്തിൽ 60 ദിവസത്തെ […]
കുഴഞ്ഞുവീണുള്ള മരണമല്ല, കൊലപാതകം; ഭാര്യ അറസ്റ്റിൽ
കുണ്ടറയ്ക്ക് സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞ സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) യെയാണ് കുണ്ടറ പോലീസ് അറസ്റ്റുചെയ്തത്. ഹെൽമെറ്റ് ധരിച്ചൊരാൾ ബൈക്കിൽ സ്ഥിരം ഇവരെത്തേടിയെത്താറുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. വീട്ടിൽ ഇരുവരുംമാത്രമായിരുന്നു താമസം. വെള്ളിയാഴ്ച വെളുപ്പിന് 5.30-ഓടെയാണ് രാജുവിനെ അബോധാവസ്ഥയിൽ ബന്ധുക്കൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.ലേഖാ […]
പ്രതിസന്ധികളും ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമായി ‘ധനുഷ്കോടി’;ഒക്ടോബർ 9-ന് റിലീസ്.
അതിർത്തി കടന്നുള്ള വൈകാരികമായ ഒരു യാത്രയുടെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളുടെയും കഥ പറയുന്ന ധനുഷ്കോടിയിലേക്ക് ഒക്ടോബർ 9-ന് തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രതിസന്ധികളെയും ആകാംക്ഷകളെയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന ദൃശ്യാനുഭവവും, ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ രചനയും നിർമ്മാണവും നിർവ്വഹിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്തിരിക്കുന്നു. സുധീർ കരമന, ലെന, അരുൺ, ആർദ്ര ഗോപകുമാർ, നിസ്താർ അഹമ്മദ് സേട്ട്, എംആർ ഗോപകുമാർ, ദിനേശ് പണിക്കർ, ജോബി, റിയാസ് നെടുങ്ങാട്, വി […]
ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പ്: കേരള വനിതാ ടീം ചാമ്പ്യന്മാർ
ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ചാമ്പ്യന്മാർ.ഉത്തർപ്രദേശ് വനിതാ ടീമിനെ കീഴടക്കിയാണ് അസോസിയേഷൻ ഓഫ് ഓൾ കേരള ടെന്നീസ് ക്രിക്കറ്റ് (AAKTC ) കേരള വനിതാ ടീം ജേതാക്കളായത്. എട്ട് വിക്കറ്റിനാണ് ജയം.ടെന്നീസ് ക്രിക്കറ്റ് സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TCSAI) ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. രശ്മി. ടി. രാംദാസിന്റെ ക്യാപ്റ്റൻസിയിലാണ് കേരളാ ടീം ഇറങ്ങിയത്. പരിശീലകൻ വിജീഷ്, […]
ഹൂതികൾക്ക് നേരെ നൂറിലധികം യുദ്ധവിമാനങ്ങളുമായി സഖ്യസേന ; 324 കേന്ദ്രങ്ങൾ ആക്രമിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമനും സൗദി അറേബ്യയും ചേർന്ന് അതിശക്തമായ ആക്രണം ആരംഭിച്ചു.നൂറിലധികം യുദ്ധനവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള 324 കേന്ദ്രങ്ങൾ ആക്രമിച്ചു. ഹൂതികൾ പിടിച്ചെടുത്ത മേഖലകളിൽ തിരിച്ചുപിടിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. സന പിടിച്ചെടുക്കാൻ യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സഖ്യസേന വ്യക്തമാക്കി. യമന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിൽനിന്ന് മൂന്ന് വഴികളിലൂടെയാണ് സഖ്യസേന ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിൽ യമൻ സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസീവ്’ […]
സ്പോൺസർഷിപ്പ് തട്ടിപ്പ്: അബ്ദുറഹ്മാനെതിരെ കുരുക്ക് മുറുകുന്നു.
ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി തേടി സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി. ഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് നിർണായക ഫയൽ കൈമാറിയത്. വി. അബ്ദുറഹ്മാനും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമം ചുമത്തി തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് […]
”രാജ്യത്ത് പഴയതുപോലെ സമാധാനം അനുഭവപ്പെടുന്നില്ലെന്ന്” സഞ്ജയ് ദത്ത് ; പരാമര്‍ശം വിവാദത്തിൽ
നടൻ സഞ്ജയ് ദത്തിന്റെ പുതിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ശേഖർ സുമന്റെ ടോക് ഷോയിൽ സംസാരിക്കവെയാണ് ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവപ്പെടുന്നില്ലെന്ന് താരം പറഞ്ഞത്. ഗാന്ധിജയന്തി ദിനത്തിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ രാജ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സഞ്ജയ് ദത്ത്. ഇന്ത്യയിലെ ജനങ്ങളെ സ്നേഹവും വിശാലമനസ്കതയുമുള്ളവരെന്ന് വിശേഷിപ്പിച്ച താരം രാജ്യത്ത് വീണ്ടും സമാധാനവും സഹോദര്യവും തിരിച്ചുവരട്ടെയെന്നും ആഗ്രഹിച്ചു.പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമായി. ചില രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി.
