കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഐഎസ്എല്ലിലെ ആദ്യ ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയിൽ ഇറങ്ങുന്നു. രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിലെ തോൽവി മറന്ന് ആരാധകർക്ക് മുന്നിൽ വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റെങ്കിലും ആക്രമണനിരയിൽ പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മനോഹരമായ ബാക്ക്ഹീൽ പാസിൽ മോമോ യാൻസാനെ നേടിയ ഗോൾ ടീമിന്റെ മുന്നേറ്റത്തിലെ മികവ് തെളിയിച്ചു.

ഈ പ്രകടനം ആവർത്തിക്കുന്നതിനൊപ്പം പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കാനും പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് ലക്ഷ്യമിടുന്നു.അതേസമയം, ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ കടുത്ത വെല്ലുവിളിയുമായി മുംബൈ സിറ്റിയും എത്തുന്നു. ബ്രണ്ടൻ ഫെർണാണ്ടസ്, ഫാറൂഖ് ചൗധരി, മുഹമ്മദ് അജ്സൽ തുടങ്ങിയ താരങ്ങളടങ്ങുന്ന നിരയുമായി ഇറങ്ങുന്ന മുംബൈയ്ക്കും ഈ മത്സരം നിർണായകമാണ്. കഴിഞ്ഞ മത്സരങ്ങളിൽ പ്രതീക്ഷിച്ച ഫലം നേടാനാകാത്തതിനാൽ വിജയത്തോടെ തിരിച്ചുവരാനാകും അവരുടെ ശ്രമം.

ഇരുടീമുകളും ഇതുവരെ 25 തവണ ഏറ്റുമുട്ടിയപ്പോൾ 12 വിജയങ്ങളുമായി മുംബൈ സിറ്റിക്കാണ് മുൻതൂക്കം. ബ്ലാസ്റ്റേഴ്‌സ് ഏഴ് മത്സരങ്ങളിൽ ജയിച്ചപ്പോൾ ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ കൊച്ചിയിൽ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.ആരാധകരുടെ വലിയ പിന്തുണയ്ക്കിടയിൽ ആദ്യ ഹോം വിജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമോ? കൊച്ചിയിലെ ഇന്നത്തെ പോരാട്ടം ആവേശകരമാകുമെന്നാണ് ഫുട്‌ബോൾ ആരാധകരുടെ പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News