തിരുവനന്തപുരം: മലയാള സിനിമയുടെ നൂറുവർഷത്തെ ചരിത്രവും സിനിമാ ലോകത്തെ ജീവിതഗന്ധിയായ അനുഭവങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. ഭാഗ്യചിത്ര ഫിലിംസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ടൈറ്റിൽ പ്രകാശനം വിജയദശമി ദിനമായ 2026 ഒക്ടോബർ 21ന് തിരുവനന്തപുരത്ത് നടൻ പത്മശ്രീ മധു നിർവഹിച്ചു.
ഭാഗ്യചിത്ര ഫിലിംസ് മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ കോർഡിനേറ്ററുമായ ഗോപൻ ചെന്നിത്തല ചടങ്ങിൽ മധുവിനെ ആദരിച്ചു.
കേരള സർക്കാർ കലാ-സാംസ്‌കാരിക സിനിമാ പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ് ചെയർമാനും നിർമാതാവുമായ എം. രഞ്ജിത്ത്, സംവിധായകരായ രാജസേനൻ, അനിൽ ഗോപിനാഥ്, നിർമാതാക്കളായ ഭാവചിത്ര ജയകുമാർ, രഘുചന്ദ്രൻ നായർ, കിരീടം ഉണ്ണി, ഷൈലേന്ദ്രനാഥ്, ബാബു, രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാള സിനിമയുടെ നൂറുവർഷത്തെ വളർച്ചയും ചരിത്രവും സിനിമാ പ്രവർത്തകരുടെ അനുഭവങ്ങളും അടയാളപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളെയും സിനിമാ ലോകവുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.



