സ്വകാര്യ റിസോർട്ടിലെ സിപ്‌ലൈൻ സേഫ്റ്റി ലോക്ക് പൊട്ടി, വിനോദസഞ്ചാരി 40 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണു

ബെംഗളൂരു: പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ ‘സ്‌റ്റെർലിങ് റിവർ റിസോർട്ടിൽ’ സിപ്‌ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്‌ചയിലേയ്‌ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. വിജയപുര സ്വദേശിയായ കുബേര സുരപുര എന്ന 24 കാരനാണ് അപകടം പറ്റിയത്.സിപ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം. സഹോദരനോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു ഇയാൾ. വീഴ്‌ചയുടെ ആഘാതത്തിൽ കുബേരയുടെ രണ്ട് കൈകളുടെയും കാലുകളുടെയും അസ്ഥികൾ തകർന്നു. ഞരമ്പുകൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ യുവാവിനെ ദണ്ഡേലിയിലെ സർക്കാർ […]

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. 9 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. അനധികൃത പടക്ക നിര്‍മ്മാണശാലയിലാണ് അപകടമെന്ന് സൂചന. അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകട വിവരമറിഞ്ഞയുടന്‍ അഗ്നിരക്ഷാസേനയും ദ്രുതകര്‍മ സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക് 50000 രൂപയും സഹായമായി നല്‍കും. അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് പ്രധാനമന്ത്രി […]

മദ്യപിച്ച് കാർ ഓടിച്ചു; റോഡരികിലെ ബൈക്കുകളും വീടിന്റെ മതിലും ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പരക്കെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ നാശനഷ്ടം. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലും സമീപത്തെ വീടിന്റെ ചുറ്റുമതിലിലും ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ ഓടിച്ച നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. മാമ്പറ്റയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ കാറിടിച്ച് […]

വാമനപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എംസി റോഡിൽ 2 കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്നു. ഈ സമയം പുറകിലൂടെ അതേ ദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് പിന്നിൽ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാർ ഈ ബസിലിടിക്കുകയും ചെയ്തു. കാറിലും ബസിലും ഉണ്ടായിരുന്ന 5 പേർക്കാണ് […]

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15 പേർ കൊല്ലപ്പെട്ടു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് […]

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, താഴ്ചയിലേക്ക് മറിഞ്ഞ് ജീപ്പ് ; ഇടുക്കിയിൽ അഞ്ചുപേർക്ക് പരുക്ക്

ഇടുക്കി: ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂളിനു മുന്നിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം സ്കൂൾ മുറ്റത്ത് കുട്ടികളും ജീവനക്കാരും […]

ബൈക്കോടിച്ച് പോകുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 53കാരൻ കോമയിലായി

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് അപകടം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ സുരേഷ് റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയത്ത് […]

വെനസ്വേല ഭൂകമ്പം: മരണം 920 ആയി; 3000-ൽ അധികം പേർക്ക് പരിക്ക്

കരാക്കസ്: വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ 920 പേർ കൊല്ലപ്പെട്ടതായും 3,360 പേർക്ക് പരിക്കേറ്റതായും സർക്കാർ സ്ഥിരീകരിച്ചു. അമ്പതിനായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കുകളോടെ പലരെയും പുറത്തെടുക്കാനായതിനാൽ പ്രിയപ്പെട്ടവരെ ജീവനോടെ തിരികെക്കിട്ടുമെന്ന് പ്രത്യാശിക്കുന്നു ചിലർ. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ വീണ്ടും ശക്തമായ ഭൂകമ്പങ്ങളുണ്ടായി. രണ്ട് ശക്തമായ ഭൂചലനങ്ങൾ വെനസ്വേലയിൽ ഉണ്ടായിട്ട് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും പ്രകമ്പനമുണ്ടായത്. ബുധനാഴ്ച നിമിഷങ്ങളുടെ ഇടവേളയിലാണ് വെനസ്വേലയിൽ രണ്ട് ശക്തമായ […]

മഴയിൽ നിയന്ത്രണംവിട്ട് സ്വകാര്യ ബസ്; കാറുകളും ബൈക്കുകളും തകർന്നു

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി. തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ […]

കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം

കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കെട്ടിടത്തിൻ്റെ ഉള്ളിൽ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ 30 ലധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്.