Category: crime

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടേരിയ്ക്ക് അടുത്ത് മേലേ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്. നിഷയുടെ കൊലപാതകം മൂന്നു ദിവസം മുമ്പ് നടന്നതായാണ് സംശയിക്കുന്നത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് സുരേഷ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read more

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം : ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അസം സ്വദേശി റോയല്‍ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ വിട്ടപ്പോഴായിരുന്നു യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടെ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സഹയാത്രികര്‍ ഉടന്‍ വിവരം റെയില്‍വേ അലര്‍ട്ടില്‍ വിളിച്ചറിയിച്ചു. തിരൂരില്‍വെച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി റോയല്‍ രാജു ആര്‍പിഎഫ് ഉദ്യോഗസ്ഥനായ എഎസ്‌ഐ […]
Read more

2.6 കോടി തട്ടിയ ഡിജിറ്റല്‍ അറസ്റ്റ് : അന്വേഷണം എത്തിയത് 27,850 കോടിയുടെ ഭീമന്‍ തട്ടിപ്പ് സംഘത്തില്‍

ന്യൂഡല്‍ഹി: ഗോവയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ സ്ത്രീയുടെ പക്കന്‍ നിന്ന് 2.6 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണം ഇഡിയെ എത്തിച്ചത് ഭീമന്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയില്‍. ആള്‍മാറാട്ടം നടത്തി 10 ദിവസം കൊണ്ടായിരുന്നു നോര്‍ത്ത് ഗോവ സ്വദേശിയായ സ്ത്രീയില്‍ നിന്നും സംഘം 2.6 കോടി രൂപ തട്ടിയെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ അന്വേഷണം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എത്തിച്ചേര്‍ന്നത് ഏകദേശം 27,850 കോടി ബാങ്ക് ഇടപാടുകളും 2,904 കോടി ബാങ്ക് ഡെപ്പോസിറ്റുമുള്ള വലിയ തട്ടിപ്പ് ശൃംഘലയിലേക്കായിരുന്നു. തട്ടിപ്പ് […]
Read more

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
Read more

മദ്യം നിർബന്ധിച്ച് നൽകി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു; പണം തട്ടിയെടുത്തെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറക്കല്‍ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. കഠിനകുളം പോലീസിന് പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മദ്യപിച്ചതാണെന്നാരോപിച്ച് പോലീസ് കേസെടുത്തില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. […]
Read more

നാല് വയസ്സുകാരിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസ്. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് പോക്‌സോ വകുപ്പ് ചുമത്താന്‍ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു. കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു […]
Read more

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് […]
Read more

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് യുവാവ് അറസ്റ്റില്‍. അനില്‍ ശേഷ്‌റാവു ഷിന്‍ഡെ (28) എന്ന യുവാവാണ് ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കയറിയത്. ദോഷം മാറ്റാനെന്ന വ്യാജേന അനില്‍ വീട്ടില്‍ പ്രവേശിക്കുകയും കിടപ്പുമുറിയിലേക്ക് പോയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുംബൈ നഗരത്തിലെ പൊവയ് മേഖലയിലായിരുന്നു സംഭവം. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് സാരി ധരിച്ച് […]
Read more

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ […]
Read more

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് […]
Read more

Recent News