Category: crime

മോഷണ ശ്രമം പിടിച്ചത് ശിവൻകുട്ടിയോടുള്ള പക ഇരട്ടിയാകാൻ കാരണം; കരുവാറ്റ കേസിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് […]
Read more

മോഷണം ആരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരത

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തില്‍ ഈര്‍ക്കില്‍ കയറ്റിയെന്നുമാണ് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിയാണ് പിതാവിന്റെ ബന്ധുക്കളില്‍ നിന്നും ക്രൂരത നേരിട്ടത്. സംഭവത്തിൽ പിതൃസഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വാച്ച് കാണാതായതില്‍ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു. കുട്ടി സാഹസികമായി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരന്‍ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. കൈകാലുകള്‍ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോള്‍ […]
Read more

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13കാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പെൺകുട്ടി നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 […]
Read more

പാവറട്ടിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ; പ്രതി പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പാവറട്ടിയിൽ മകൻ്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മകന്റെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടിനുള്ളിൽ വെച്ച് മകൻ ഡോളിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല നടത്താനുള്ള പ്രകോപനം എന്താണെന്ന് […]
Read more

ആലപ്പുഴയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺ സുഹൃത്ത് പിടിയിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാടാണ് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാത്രി പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിൽക്കവെ യുവതിയെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സൗഹൃദത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
Read more

ഫോർട്ട് കൊച്ചി ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് മോഷ്ടിച്ച കേസ്: പ്രതി പോലീസ് പിടിയിൽ

കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ മൊബൈൽ ഫോണും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു. ഒറിജിനൽ പാസ്‌പോർട്ട്, […]
Read more

സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച; പ്രതി പിടിയിൽ

കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്. തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് പോസ്റ്റ് ഓഫീസുകളിലാണ് ലോക്കർ പൊളിച്ച് പ്രതി മോഷണം നടത്തിയത്. കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ ഇയാൾ കവർന്നിരുന്നു. കട്ടിങ് മെഷീൻ വാങ്ങിയതിന്‍റെ ഗ്യാരണ്ടി പേപ്പർ, കവർച്ച നടന്ന കുണ്ടറയിലെ പോസ്റ്റ് ഓഫീസിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ തെളിവാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. എറണാകുളത്ത് […]
Read more

മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; 6 പേർക്കെതിരെ കേസ്

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരി മർദ്ദനമുണ്ടായത്. രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി മ‍ർദിച്ചതായി പരാതി. കറുത്ത ഷൂ ധരിച്ചതിന്റെ പേരിലായിരുന്നു മർദനം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർ‍ദനമേറ്റത്. ഇരുവരും മലയാളികളാണ്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയിൽ കേസെടുത്ത് പാണ്ഡേശ്വർ പൊലീസ്. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.6 […]
Read more

ലൈംഗികാതിക്രമത്തിൽ 15കാരി കൊല്ലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ 17 മുതല്‍ 19 വരെ പ്രായമുള്ള മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് […]
Read more

24കാരിയെ പിതാവ് കൊലപ്പെടുത്തി; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ലക്ക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയുമായി നാല് മാസം മുൻപാണ് അങ്കിത വിവാഹിതയായത്. കുടുംബത്തിന്‍റെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. വിവാഹശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അങ്കിത സ്വന്തം […]
Read more

Recent News