Category: latest

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ സി പി രാജേന്ദ്രന്‍. തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി വ്യാഴാച ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. മേഖലയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും. ദുരന്ത കാരണം കണ്ടെത്തല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍ […]
Read more

സിജെപി സമരത്തെ പിന്തുണച്ച് കൊച്ചിയില്‍ നടത്തിയ പരിപാടിക്കെതിരെ കേസ്

കൊച്ചി: നീറ്റുള്‍പ്പെടെ വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന പരിപാടിക്കെതിരെ കേസ്. റാപ്പര്‍ വേടന്‍ പങ്കെടുത്ത പനമ്പളളി നഗറിലെ പരിപാടിക്കെതിരെയാണ് കേസ്. വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് കാട്ടി എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്. ജൂലൈ 22-നാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്‌കാരിക […]
Read more

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ പിഴവ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ് കണ്ടെത്തിയ സംഭവത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീന്‍ എന്ന് വിവരം. വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ വൈസ് ചാന്‍സലർ ഡോ മോഹനന്‍ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് വൈസ് ചാന്‍സലര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി ചോദ്യ പേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി […]
Read more

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും […]
Read more

നീറ്റ് പ്രക്ഷോഭത്തിനിടെ കേന്ദ്ര നടപടി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായ നരേഷ് പാല്‍ ഗാംഗ്‌വാര്‍. നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ […]
Read more

ദുബൈ എയർപോർട്ടിലെ ‘സ്മാർട്ട് ഗേറ്റ്’ യോഗ്യത മുൻകൂട്ടി അറിയാൻ പുതിയ സേവനം

ദുബൈ: വേനലവധിയിലെ യാത്രാത്തിരക്കിന് മുന്നോടിയായി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം. ദുബൈ എയർപോർട്ട്സും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് സ്മാർട്ട് ഗേറ്റ്സ് എലിജിബിലിറ്റി പ്രീ-ചെക്ക് എന്ന സേവനം ആരംഭിച്ചിരിക്കുന്നത്. ഇത് വഴി എത്തുന്നതും പുറപ്പെടുന്നതുമായ യാത്രക്കാർക്ക്, ഇമിഗ്രേഷൻ കൗണ്ടറുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ബയോമെട്രിക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ തങ്ങൾക്ക് അർഹതയുണ്ടോ എന്ന് ഉറപ്പാക്കാൻ സാധിക്കും. പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിലെ അനാവശ്യ ക്യൂ ഒഴിവാക്കാനും […]
Read more

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്. 2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു […]
Read more

ജൂണിൽ മാത്രം അനുവദിച്ചത് 18,000 ഇൻഫ്രാസ്ട്രപക്ചർ ലൈസൻസുകൾ; റിപ്പോർട്ട് പുറത്തുവിട്ട് റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ

റിയാദ്: റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ 2026 ജൂൺ മാസത്തെ റിപ്പോർട്ട് പുറത്തുവിട്ടു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി തലസ്ഥാനത്ത് 18,000-ത്തിലധികം ഇൻഫ്രാസ്ട്രക്ചർ ലൈസൻസുകൾ നൽകിയതായി സെന്റർ വെളിപ്പെടുത്തി. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന 9,877 സജീവ ലൈസൻസുകൾ ഉള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. റിയാദിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമാണവും സാങ്കേതിക നിബന്ധനകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 2026-ന്റെ തുടക്കം മുതൽ ഇതുവരെ നൽകിയ ആകെ ലൈസൻസുകളുടെ എണ്ണം 1,00,000 […]
Read more

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Read more

റെയിൽവെ ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം, തീരുമാനം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് […]
Read more

Recent News