Category: latest

കൊല്ലത്ത് സ്ത്രീധന പീഡനം; ‘ഭര്‍ത്താവിന് സംശയരോഗം, സൈക്കോപാത്തിനെ പോലെ’, പരാതിയുമായി യുവതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. ഇവരുടെ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ എന്നിവര്‍ക്കെതിരെ ചവറ പൊലീസ് കേസെടുത്തു. നവവധുവിനെ ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വിദേശത്ത് വെച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് കല്യാണം കഴിഞ്ഞതെന്നും സ്വര്‍ണവും […]
Read more

‘സ്മിത്ത് മച്ചാറിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല’; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ഡൽഹി: ഫ്ലൈദുബായ് വിമാനത്തിൽ ഭീകര നീക്കം ചെറുത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് രാഹുൽ ഗാന്ധി മിണ്ടാത്തതിനെ ചോദ്യം ചെയ്ത് വീണ്ടും ബിജെപി. ഭീകരതയെ അനുകൂലിക്കുന്ന അടവുനയം കോൺഗ്രസ് വോട്ട് ബാങ്കിനായി സ്വീകരിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനോട് സംസാരിക്കുകയും ദുബായ് കിരീടാവകാശി നേരിട്ട് സന്ദർശിക്കുകയും ചെയ്ത ശേഷവും കോൺഗ്രസിന്റെ പ്രഥമ കുടുംബത്തിൽ നിന്ന് ആരും ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. […]
Read more

ഉയർന്ന രക്തസമ്മർദം: പലരും അറിയാതെ ജീവിക്കുന്നു

ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ വലിയൊരു വിഭാഗം ആളുകളിൽ തിരിച്ചറിയപ്പെടാതെ തുടരുന്നതായി പുതിയ പഠനം. ഇംഗ്ലണ്ടിൽ നടത്തിയ വലിയ പഠനത്തിൽ, ഉയർന്ന രക്തസമ്മർദമുള്ളവരിൽ ഏകദേശം 59 ശതമാനം പേർക്ക് തങ്ങൾക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് അറിയില്ലെന്നാണ് കണ്ടെത്തൽ. Oxford Population Health ഗവേഷകർ Our Future Health പദ്ധതിയുടെ ഭാഗമായി 2022 മുതൽ 2025 വരെ ശേഖരിച്ച ഏകദേശം 14 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളും രക്തസമ്മർദ അളവുകളും പരിശോധിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരിൽ 37 ശതമാനം […]
Read more

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ലൈംഗികാതിക്രമം’; കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്ദറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കേസിന്റെ അന്വേഷണം ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തെരഞ്ഞെടുപ്പ് അട്ടിമറികളും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും ആരോപിച്ചായിരുന്നു ശനിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സമരം നടന്നത്. എസിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ ലൈംഗികമായി അതിക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി മൂന്ന് […]
Read more

സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു : ആരോപണവുമായി സിപിഎം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആ‍ർ സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന് സിപിഎം. സു​ഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക്കിൻ്റെ ആരോപണം. സു​ഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് മേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്ന് എസ് പി […]
Read more

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പി നന്ദകുമാറിന്‍റെ വിദ്വേഷ പരാമർശത്തെ പൂർണ്ണമായും തള്ളി സിപിഎം നേതാവ് വി ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറത്തെ കുറിച്ച് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് ഔദ്യോഗിക നിലപാടെന്നും ബാക്കി കാര്യങ്ങൾ ജില്ലാ കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വിശദമായി പറയുമെന്നും അറിയിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ വി ശിവൻകുട്ടി സ്വാഗതം ചെയ്തു. […]
Read more

മെസ്സി തട്ടിപ്പ് വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് ശുപാർശ. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങൾ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് […]
Read more

“ഞാൻ ചിൽ മമ്മിയായിരിക്കും”; അമ്മയാകുന്നതിനെക്കുറിച്ച് തമന്ന ഭാട്ടിയ

ഭാവിയിൽ അമ്മയായാൽ താൻ എങ്ങനെയായിരിക്കുമെന്ന് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. താൻ വളരെ കർക്കശക്കാരിയായ അമ്മയായിരിക്കുമെന്നാണ് സ്വന്തം അമ്മ കരുതുന്നതെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തമന്ന പറഞ്ഞു. തന്നോട് തന്നെ വളരെ കർശനമായി പെരുമാറുന്നതുകൊണ്ടാകാം അമ്മയ്ക്ക് അങ്ങനെ തോന്നുന്നതെന്നാണ് തമന്നയുടെ വിശദീകരണം. എന്നാൽ കുട്ടികളോട് താൻ കർശനമായിരിക്കില്ലെന്നും, അവരുമായി സൗഹൃദപരമായി ഇടപെടുന്ന ‘ചിൽ’ അമ്മയായിരിക്കുമെന്നുമാണ് താരം പറയുന്നത്. കുട്ടികൾക്ക് ജീവിതം ആസ്വദിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും തമന്ന വ്യക്തമാക്കി. “ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് […]
Read more

ലീഗിൽ ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം; പ്രവർത്തനം ഇനി ഓഡിറ്റ് ചെയ്യും

ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും പുതിയ പെരുമാറ്റച്ചട്ടവുമായി മുസ്‌ലിം ലീഗ്. എംപിമാരുടെയും എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും ഓഡിറ്റ് ചെയ്യാനുമാണ് പാർട്ടി തീരുമാനം. മലപ്പുറം വാഴയൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തോടെ ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും നേതൃത്വം നിർദേശിച്ചു. ജനപ്രതിനിധികളുടെ പേഴ്‌സണൽ സ്റ്റാഫ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും വിവാദങ്ങൾക്ക് ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും […]
Read more

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിൻ്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ​ഗ്യാനേഷിന് […]
Read more

Recent News