‘ചുട്ടമല്ലേ’ ഡീപ്ഫേക്ക് വീഡിയോ: ശക്തമായി പ്രതികരിച്ച് വിജയ് ദേവരകൊണ്ട
ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിച്ച ദേവര: പാർട്ട് 1 സിനിമയിലെ ‘ചുട്ടമല്ലേ’ ഗാനത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ AI ഡീപ്ഫേക്ക് വീഡിയോ വിവാദത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. വീഡിയോക്കെതിരെ രംഗത്തെത്തിയ ജൂനിയർ എൻടിആറിന്റെ പ്രതികരണം പങ്കുവെച്ചുകൊണ്ടാണ് വിജയ് ദേവരകൊണ്ട ശക്തമായ നിലപാട് അറിയിച്ചത്. AI സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഒരാളുടെ രൂപവും ദൃശ്യങ്ങളും മോശമായ രീതിയിൽ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]
Read more

