Category: latest

VD യെ പ്രശംസിച്ച് മല്ലിക

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായുള്ള പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് മല്ലിക സുകുമാരൻ പ്രതികരിച്ചു. ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം. ബജറ്റ് അവതരണം .ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ….ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ […]
Read more

‘ഒരാൾക്ക് ഒരു പദവി’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ്‌

കോട്ടയം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ ആണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ചർച്ചകൾ തുടങ്ങുന്നതിനിടെയാണ് ബോർഡ് ഉയരുന്നത്. സ്ഥാനത്തിനായി കൊടിക്കുന്നിൽ […]
Read more

പുതിയ പ്ലാനുമായി സർക്കാർ

തിരുവനന്തപുരം: ബജറ്റിൽ നികുതികൂട്ടി ജനങ്ങൾക്കുമേൽ ഭാരമേൽപ്പിച്ചില്ലെങ്കിലും നികുതിപിരിവ് ഊർജിതമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ. സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ സ്വർണം ഉൾപ്പെടെ പ്രധാനമേഖലകളിലെ നികുതിച്ചോർച്ച തടഞ്ഞ്, ഖജനാവിലേക്ക് വരുമാനം ഉറപ്പാക്കാനാണ് നടപടി. വ്യാപാരികളും മറ്റും കൃത്യമായി സർക്കാരിലേക്ക് നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ആരംഭിക്കും. സ്വർണത്തിന്റെ വരവും പോക്കും ഇടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കും. സാധനസാമഗ്രികളുടെ അന്ധർസംസ്ഥാന വിനിമയം വഴിയുള്ള ഐ.ജി.എസ്.ടി.യിൽ ചോർച്ചയുണ്ടെന്നും ഖജനാവിനു നഷ്ടമുണ്ടായെന്നും നേരത്തേ വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ, ഐ.ജി.എസ്.ടി. ഉറപ്പാക്കാനുള്ള നടപടികളും ആരംഭിക്കും. ഇതിനായി കേന്ദ്രസഹായവും […]
Read more

NSS യൂണിയനിൽ ലഡു വിതരണം

പത്തനാപുരം: മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണംചെയ്ത് താത്കാലിക ഭരണസമിതി അംഗങ്ങളുടെ ആഹ്ലാദപ്രകടനം. ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണംചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്. നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും ഇതേ കാരണത്താലാണ് നേരത്തേ യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു. തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ ഗണേഷ്‌കുമാറിന്റെ പരാജയം […]
Read more

ശബരിമലയിൽ തീർത്ഥാടക തിരക്ക് നിയന്ത്രിക്കാൻ എ.ഐ ക്യാമറകളും ഡ്രോണുകളും

കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി എ.ഐ. ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറകളും ഡ്രോണുകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോ​ഗിക്കും. ഇത്തരം എ.ഐ. ആപ്പുകളുടെ പ്രവർത്തനത്തെ കുറിച്ച് കൊച്ചിയിൽ ചേർന്ന എ.ഐ. കോൺക്ലേവ് വിലയിരുത്തി. താത്പര്യപത്രം ക്ഷണിച്ച് ഓഗസ്റ്റ് 15-നകം കരാർ നൽകി 100 ദിവസത്തിനകം നടപ്പാക്കാനാണ് ശ്രമമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നത് കൂടാതെ കൂട്ടം തെറ്റുന്നവരെ കണ്ടെത്താനും സുരക്ഷയ്ക്കുമെല്ലാം എ.ഐ ഉപയോഗിക്കാനാകും. എ.ഐ […]
Read more

ഓപ്പറേഷന്‍ തൂഫാന്‍: 24 മണിക്കൂറിനിടെ 153 അറസ്റ്റ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ഇന്നും അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ 153 പേരാണ് അറസ്റ്റിലായത്. 144 കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. 9 ഗ്രാം എംഡിഎംഎ, 26 കിലോ കഞ്ചാവ്, 2.6 ഗ്രാം ഹാഷിഷ് ഓയില്‍, 2.4 ഗ്രാം ഹെറോയില്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3224 കേസുകളിലായി 3466 പേരാണ് അറസ്റ്റിലായത്. 1.6 കിലോ എംഡിഎംഎ, 315 കിലോ കഞ്ചാവ് എന്നിവ ഇതുവരെ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തുഫാൻ്റെ ഭാഗമായി ഇന്നലെ […]
Read more

സമ്മാനങ്ങൾ പുസ്തകങ്ങൾ മതി: രമേഷ് പിഷാരടി

പാലക്കാട്: പൊതുപരിപാടികളില്‍ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കി പകരം പുസ്തകള്‍ തരാമെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. വായിക്കാം, വായനശാലയ്ക്ക് കൊടുക്കാം. പാലക്കാടിന് വേണ്ടി സ്‌നേഹപൂര്‍വ്വം രമേഷ് പിഷാരടി എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു മാസം എംഎല്‍എ എന്ന നിലയില്‍ 50 പൊതുപരിപാടികളിലെങ്കിലും പങ്കെടുക്കുന്നുണ്ട്. മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ ഈ പരിപാടികളില്‍ ലഭിക്കും. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും സംഘാടകര്‍ക്ക് ചെലവാകും. ഇത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ പുസ്തകം തന്നാല്‍ മതിയെന്നാണ് രമേഷ് പിഷാരടി […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: മലക്കം മറിഞ്ഞ് വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മദ്യ നയത്തില്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ കോടികളുടെ അഴിമതി എന്നാണ് 2024ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ തുറന്നടിച്ചത്. അന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് കോടികളുടെ അഴിമതി പണം കിട്ടിയിട്ടാണോ എന്ന പ്രതിപക്ഷ മറുചോദ്യമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്പോള്‍ നേരിടുന്നത്. വി ഡി […]
Read more

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ മകളായ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ചു. മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചത്. മകളോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അടുത്തിടെ ഈ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നിരുന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്.2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകൾ ക്ലിൻ […]
Read more

Recent News