Category: latest

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ ‘ഐ ലവ് പാകിസ്താന്‍’ എന്നെഴുതിയ സംഭവം; പോലീസ് കേസെടുത്തു

കൊച്ചി: കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാലയില്‍ പണി നടക്കുന്ന കപ്പലില്‍ ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് ടൗണ്‍ പൊലീസ്. യുകെ കമ്പനിക്കായി നിര്‍മിക്കുന്ന കപ്പലിലാണ് സംഭവം. പ്രതി ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആരാണ് ഇതിന് […]
Read more

സൈബറിടത്തെ അശ്ലീല പോസ്റ്റ് : യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് […]
Read more

CMRL-എക്‌സാലോജിക് കേസ്; വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ED

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം ഡി വീണ ടിയ്ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ജൂണ്‍ 29ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ്. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്. ആദ്യഘട്ടത്തിൽ ഒമ്പത് മണിക്കൂറോളം വീണയെ ഇ ഡി ചോദ്യം ചെയ്തിതിരുന്നു. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്‍കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ […]
Read more

വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി. ലോഡ് ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും വില നിയന്ത്രണം മറികടന്നും വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയാണ് ഉയര്‍ന്നപരിധി. കെഎസ്ഇബി വൈദ്യുതിക്കായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയിട്ടില്ല. വായ്പയായി വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതും റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് പതിസന്ധിക്ക് കാരണം. വൈദ്യുതി ലഭ്യതയില്‍ […]
Read more

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി കുറ്റപത്രം അപ്‌ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ് എടുത്തത്. റിമാൻഡിലായ രഞ്ജിത്തിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Read more

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു: തൃശ്ശൂരിൽ വീണ്ടും ഷിഗെല്ല

തൃശ്ശൂർ‍: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. തൃശ്ശൂർ ചേലക്കര ഗ്രാമ പഞ്ചായത്തിലെ മൂന്ന് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. കോഴിക്കോട് പനി ബാധിച്ചു സ്ത്രീ മരിച്ചു. മാവൂർ സ്വദേശി സുനിതയാണ് മരിച്ചത്. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആയി. പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയ്യാറാക്കാൻ ഹൈപവർ കമ്മറ്റി യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് […]
Read more

ജവാൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജവാന്റെ ലഭ്യത കുറവ് പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. 750 ML നിർമാണം UDF സർക്കാർ വരും മുന്നേ നിലച്ചു. പിന്നീട് 1000 ML നിർമാണവും നിലച്ചു. പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവ് ആണ് കാരണം. വിഷയം സർക്കാരിനെ ബെവ്കോ മാനേജ്‌മെന്റ് അറിയിച്ചില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ജവാൻ നിർമാണം ഉടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നൽ മാജിക് മദ്യത്തിൽ പുനരാലോചനയുണ്ടാകും. ഉൽപാദിപിക്കാണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. മുൻ സർക്കാരിന്റെ തീരുമാനമാണ് പുതിയ ബ്രാണ്ടി. […]
Read more

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്. വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫോഴ്സും […]
Read more

വിദ്യാർത്ഥികൾക്ക് ഞായറാഴ്ച്ച പോലും അവധിയില്ല; വിചിത്ര സർക്കുലറുമായി ഡിഎംഇ

ന്യൂഡൽഹി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ, മെഡിക്കൽ, ഡെന്റൽ പ്രിൻസിപ്പൽമാർക്കായി സർക്കുലർ പുറത്തിറക്കി ഡിഎംഇ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ/ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും അത്യാവശ്യമെങ്കിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി അനുവദിച്ചാൽ മതിയെന്നും സർക്കുലർ പറയുന്നു. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലും ക്യാമ്പസിലും തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും പരീക്ഷയെ ബാധിക്കാവുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിട്ടുനിർത്താൻ കോളേജ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു. അവധി ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നത് വിചിത്ര നിർദേശമാണെന്നും വിമർശനമുയർന്നു. ചില വിദ്യാർത്ഥികൾ […]
Read more

യുഎഇയില്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളില്‍ നിയന്ത്രണം; ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളില്‍ ഈ മാസം നിയന്ത്രണമുണ്ടാകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു സേവനങ്ങളുടെ ചുമതല ജൂലൈ ഒന്നു മുതല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ കേന്ദ്രങ്ങളില്‍ ജൂണ്‍ അവസാന വാരം അപേക്ഷകള്‍ സ്വീകരിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണമുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളെ ബാധിക്കുന്നതാണ് ഈ മാറ്റം. നിലവില്‍ ഈ സേവനങ്ങള്‍ നല്‍കിവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷനല്‍, […]
Read more

Recent News