Category: latest

കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കും; ജി സുധാകരൻ

ആലപ്പുഴ: കിഫ്ബിയെ തളളാതെ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. കിഫ്ബി നല്ല നിലയില്‍ കൊണ്ടുവരട്ടെ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വന്‍കിട നിര്‍മ്മാണം 90 ശതമാനവും കിഫ്ബി വഴിയായിരുന്നു എന്ന് ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കുമെന്നും കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വിരമിച്ച ഐഎഎസുകാരനെ അവിടെ വെച്ചത് […]
Read more

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പർബാനിയിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് നാല് പേർ മരിച്ചു. മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഛത്രപതി സംഭാജിനഗറിൽ നിന്ന് 190 കിലോമീറ്റർ അകലെ യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞ് 3.30 ഓടയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ‘സഭാ-മണ്ഡപ’ത്തിന്റെ സ്ലാബ് തകരുകയായിരുന്നു. ഗർഭഗൃഹത്തിന് മുന്നിലുള്ള നിർമാണത്തിലിരുന്ന സഭാ മണ്ഡപത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് എത്തി […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ […]
Read more

രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡല്‍ഹി, വാരണാസി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദിഷ്ട ഇടനാഴികള്‍. അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ റൂട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ […]
Read more

പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം; മൂന്ന് പ്രതികളും പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ വെച്ചായിരുന്നു 17 കാരൻ ഉൾപ്പെടെ മാർദ്ദനമേറ്റത്. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റിന് കീഴിലുള്ള വൃദ്ധ സദനത്തിൽ നടന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടികൾക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നൽകാറില്ലെന്നും മുൻ […]
Read more

സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിലായി

പത്തനംതിട്ട: സ്നേഹത്തണൽ വൃ​ദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിൽ. സിജോ, ബെന്നി, റെജി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കട്ടപ്പന സ്വദേശിയായ കുട്ടിയെ കൂടാതെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ 17കാരനും മർദനമേറ്റിരുന്നു. കുട്ടിയുടെ കാലിനും കൈയ്ക്കും പുറത്തും പരിക്കേറ്റതിതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. 17 വയസുള്ള […]
Read more

സംസ്കൃത സർവകലാശാലയിൽ ബി.എ ബി.എഡ് പഠിക്കാം; അവസാന തീയതി ജൂലൈ മൂന്ന്

കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമായ ബി.എ ബി. എഡ്. പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകൾ. ദേശീയ പൊതു പ്രവേശന പരീക്ഷ (എൻ.സി.ഇ.ടി) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അമ്പത് ശതമാനം അഗ്രിഗേറ്റ് മാർക്കോടെ അല്ലെങ്കിൽ ഗ്രേഡോടെ പ്ലസ്‍ടു […]
Read more

‘ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ് എന്തിന്?’; തുറന്നടിച്ച് ജി. സുധാകരൻ

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ (വണ്ടാനം) മെഡിക്കൽ കോളേജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്നും അത് നവീകരിക്കാനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎൽഎയുടെ […]
Read more

റിയാദിൽ വൻ ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗാ ദിനാചരണം

റിയാദ്: സൗഹൃദത്തിെന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി റിയാദിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, റിയാദ് മുനിസിപ്പാലിറ്റിയുടെയും വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർ അണിനിരന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഗൾഫ് മേഖലയിൽ യോഗയെ ഒരു കായിക ഇനമായും ചികിത്സാ […]
Read more

‘അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ’ ഇനി മുതൽ ‘ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’

ഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പേര് മാറ്റുന്നു. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ഇതിന്‍റെ ഭാഗമായി ഫെഡറേഷൻ ഉടൻ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ‌പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കൂടാതെ, കായിക മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ […]
Read more

Recent News