Category: latest

കാലാവധി നാളെ അവസാനിക്കുന്നു, ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെക്കും

ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭ എംപി സ്ഥാനത്ത് നാളെ കാലാവധി അവസാനിക്കുന്ന കുര്യന്‍ ഉടന്‍ രാജിക്കത്ത് നല്‍കും. പശ്ചിമ ബംഗാള്‍ […]
Read more

‘ഫ്രണ്ട്സി’ൻ്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു

എക്കാലത്തേയും ഇഷ്ടപ്പെട്ട സിറ്റ് കോം ഫ്രണ്ട്സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. കുടുംബമാണ് മരണ വിവരം സ്ഥിരീകരിച്ചത്. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫ്രണ്ട്സിന് പുറമെ ചീയേഴ്സ്, ടാക്സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ കോമഡികളുടെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംവിധായകന്‍ ലൈംലൈറ്റില്‍ നിന്ന് അകലം പാലിച്ചു […]
Read more

നിവിൻ പോളിയുടെ 50-ാം ചിത്രം വരുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്‍

ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ആളാണ് സംവിധായകൻഅല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാൾ. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയെ അദ്ദേഹം ഞെട്ടിച്ചിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ റേഞ്ച് വ്യക്തമായത് രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെയായിരുന്നു. ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വിശേഷിപ്പിച്ച പ്രേമം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കേരളമൊട്ടാകെ തരംഗമായി മാറി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറിൽ ബ്രേക്ക് ആയി മാറിയത്.ഇപ്പോഴിതാ […]
Read more

അറബ് രാജ്യങ്ങൾ ചുട്ടുപൊള്ളും; നാളെ മുതൽ വേനൽക്കാലം ആരംഭിക്കും

റിയാദ്: അറബ് രാജ്യങ്ങളിലും ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലും നാളെ മുതൽ ഔദ്യോഗികമായി ഗോളശാസ്ത്രപ്രകാരം വേനൽക്കാലം ആരംഭിക്കുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. നാളെ മക്ക സമയം പകൽ 11:24-ന് സൂര്യൻ ട്രോപിക് ഓഫ് കാൻസറിന് നേരെ മുകളിൽ വരുന്നതോടെയാണ് ‘ഉത്തരായനാന്തം’ ‌സംഭവിക്കുന്നത്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയുമായിരിക്കും ഉത്തരായനാന്ത ദിനത്തിലുണ്ടാവുകയെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി മേധാവി എഞ്ചിനീയർ മാജിദ് അബു സഹ്ര വിശദീകരിച്ചു. ഈ ദിവസം സൂര്യൻ വടക്ക്-കിഴക്കേ അറ്റത്തുനിന്ന് ഉദിച്ച് വടക്ക്-പടിഞ്ഞാറേ […]
Read more

തമിഴ്നാട്ടിൽ വൻ രാഷ്ട്രീയമാറ്റം; സ്റ്റാലിനെ കൈവിട്ട് ലീഗും

ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ്‌ പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് […]
Read more

റിയാദിൽ നിന്ന് ദുബൈയിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങി റിയാദ് എയർ

റിയാദ്: റിയാദിനും ദുബൈക്കുമിടയിൽ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ച് സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. ആധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 14:05-ന് പുറപ്പെട്ട ആദ്യ വിമാനം പ്രാദേശിക സമയം വൈകുന്നേരം 17:00 ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തിരികെയുള്ള വിമാനം ദുബൈയിൽ നിന്ന് വൈകുന്നേരം 18:30-ന് പുറപ്പെട്ട് രാത്രി 19:20-ന് റിയാദിൽ തിരിച്ചെത്തും. […]
Read more

വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അഭിനന്ദിച്ച് ഡോ ശശി തരൂർ എംപി. ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ ജി 7 സന്ദേശത്തിന് ശശി തരൂർ പിന്തുണ നൽകി. ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഡോണാൾഡ് ട്രംപിനെ അറിയിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി നടത്തിയ നയതന്ത്ര ഇടപെടലിനെ തരൂർ അഭിനന്ദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി

ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എത്തി. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കാതെ ജന്തർ മന്തർ വിടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിനുള്ള അനുമതി നീട്ടി നൽകണമെന്ന് ഡൽഹി പൊലീസിനോട് അഭ്യർത്ഥിച്ചു.എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ ആഹ്വാനം ചെയ്‌തു. ഇപ്പോൾ അല്ലെങ്കിൽ , പിന്നെ എപ്പോഴും ഇല്ല എന്നും അഭിജിത് പറഞ്ഞു. ജന്തര്‍ മന്തറിലെ സമരം രാവിലെ വരെ തുടരാനാണ് […]
Read more

ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

ബെയ്‌റൂട്ട്: ദക്ഷിണ ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ ലെബനനിലെ ഒരു സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നബാതിയ നഗരത്തിന് ചുറ്റുമുള്ള പത്തിലധികം പ്രദേശങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ലബനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ദക്ഷിണ ലെബനനിലെ ഇസ്രായേല്‍ സേനയ്ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യം പറഞ്ഞത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ശക്തമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കാനിരിക്കെയാണ് […]
Read more

‘വിഭാഗങ്ങൾ ഇല്ല, ഒരൊറ്റ ശിവസേന മാത്രം’; ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: ശിവസേനയ്ക്ക് ഇപ്പോൾ വിഭാഗങ്ങൾ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻപ് ശിവസേന ഷിൻഡെ വിഭാഗം എന്ന് വിളിക്കണമായിരുന്നു, എന്നാൽ ഇപ്പോൾ ഒരൊറ്റ ശിവസേന മാത്രമായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് ശിവസേന അധ്യക്ഷൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂരിലുള്ള പൊതുറാലിയിൽ വെച്ചായിരുന്നു പരാമർശം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളർന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ […]
Read more

Recent News