നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി
മലപ്പുറം: ദീര്‍ഘകാലമായി അനിശ്ചിതത്വത്തിലായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് മൈസൂരു റെയില്‍ പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതോടെ പദ്ധതിക്ക് പുതിയ ജീവന്‍ വയ്ക്കുന്നു. വയനാട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെയും തെക്കന്‍ കേരളത്തെയും കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് നീണ്ട നാളുകള്‍ക്ക് ശേഷം ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഈ റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ് വ്യക്തമാക്കി. […]
Read more

