Category: latest

നിയമസഭാ ലൈബ്രറി പുസ്തക പ്രദർശനം തുടങ്ങി

തിരുവനന്തപുരം: വായന ദിനത്തിന്റെ ഭാഗമായി നിയമസഭ ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിലാണ് പുസ്തക പ്രദർശനം.
Read more

ജനങ്ങളുടെ സ്വന്തം കേന്ദ്രം, നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ. പാപ്പനംകോടിന് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏത് സാധാരണക്കാരനും തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും അറിയിച്ച് കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാനുള്ള ജനങ്ങളുടെ സ്വന്തം കേന്ദ്രമാണ് പുതിയ ഓഫീസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 24 മണിക്കൂറും ഓഫീസ് സേവനം ലഭ്യമാകുമെന്നും നേമത്ത് വലിയ മാറ്റം യാഥാർത്ഥ്യമാക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം”വികസിത നേമം ആസ്ഥാനം […]
Read more

ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് 650.46 കോടി

തിരുവനന്തപുരം: 2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന വിഹിതത്തിന്റെ ആദ്യഘട്ടമായി 1422.60 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു. ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തി ‘ഓഫീസ് വെൽനസ്’ പദ്ധതികളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയ നിർമാണ-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിൽ അതത് തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ […]
Read more

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണം: മന്ത്രി പി. സി. വിഷ്ണുനാഥ്‌

തിരുവനന്തപുരം: ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള ‘കഫേ ബുക്ക് മാർക്ക്’ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ പുസ്തക പ്രസാധകരുടെയും വായനക്കാരുടെയും എണ്ണത്തിൽ വരുന്ന വർധനവ് ഇതിനു തെളിവാണ്. പുതിയ കാലത്ത് യുവതലമുറയുടെ വായനാശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും കടന്നുവരുമ്പോഴും, സർഗാത്മകമായ എഴുത്തിനോ കലാപ്രവർത്തനങ്ങൾക്കോ പകരമാകാൻ അതിന് ഒരിക്കലും സാധിക്കുമെന്ന് […]
Read more

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിൻ്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സി​ഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ […]
Read more

അഹമ്മദാബാദ് വിമാനാപകടം; ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. അപകടത്തിന് മുമ്പുള്ള അവസാന നിമിഷങ്ങള്‍ പുനഃസൃഷ്ടിച്ച് ഫ്‌ളൈറ്റ് സിമുലേറ്റര്‍ പരിശോധന നടത്തണമെന്നതാണ് പൈലറ്റുമാരുടെ ആവശ്യം. രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമാകുന്നതിന് മുന്‍പ് കോക്പിറ്റില്‍ ഉണ്ടായ വലിയ വൈദ്യുത തകരാറിനെ കുറിച്ചുള്ള മുന്നറിയിപ്പ് വിവരങ്ങള്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ഒഴിവാക്കിയതായി സംഘടന ആരോപിക്കുന്നു. വൈദ്യുത തകരാര്‍ വിമാനത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കോക്പിറ്റില്‍ നിരവധി ഓഡിയോ-വിഷ്വല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് കാരണമാകുമായിരുന്നു. ഇവയെല്ലാം കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ […]
Read more

സൗദി വ്യോമ ഗതാഗത മാനേജ്‌മെന്റിനെ പുകഴ്ത്തി IATA

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും മികച്ച പ്രവർത്തനം നടത്തിയ സൗദി വ്യോമ ഗതാഗത മാനേജ്‌മെന്റിനെ പുകഴ്ത്തി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA). ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ, സെക്യൂരിറ്റി, കാര്യക്ഷമത എന്നിവ പാലിച്ച് മുടക്കമില്ലാതെ സൗദി അധികൃതർ പ്രവർത്തിച്ചതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. വെല്ലുവിളി നിറഞ്ഞ പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും വ്യോമ ഗതാഗതം കൈകാര്യം ചെയ്യുന്നതിലും വ്യോമ റൂട്ടുകൾ പുനഃക്രമീകരിക്കുന്നതിലും സൗദി എയർ നാവിഗേഷൻ സർവീസസ്‌ അസാധാരണ പ്രൊഫഷണലിസം പ്രകടിപ്പിച്ചതായി IATA പറയുന്നു.ചെറിയ തടസ്സങ്ങളുണ്ടായെങ്കിലും വ്യോമ ഗതാഗതത്തിൽ വൻ വർധന സാധ്യമാക്കുന്നതിൽ […]
Read more

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
Read more

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണം; പോലീസിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് നിർദേശം നൽകി ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് കോടതി നിർദേശം നൽകിയത്. ഹര്‍ജിക്കാരിയുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നടപടി. ഹര്‍ജി അടുത്തമാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജൂണ്‍ പത്തിന് പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ,യുപി മുഖ്യമന്ത്രി […]
Read more

അങ്കമാലിയിൽനിന്ന് അരൂരിലേക്ക് എട്ടുവരി ബൈപ്പാസ്; അനുമതി നൽകി കേന്ദ്രം

കൊച്ചി: അങ്കമാലി – അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. പുതിയ ദേശീയപാത നിർമ്മാണത്തിനായി 3എ നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കും. നേരത്തെ അങ്കമാലിയിൽനിന്ന് കുണ്ടന്നൂർ വരെ നിശ്ചയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ അരൂരിലേക്ക് വരെ നീട്ടിയത്. 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്നാൻ അറിയിച്ചു. അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ […]
Read more

Recent News