നാട്ടിക ടോൾ പിരിവിലെ ചീഫ് സെക്രട്ടറിയുടെ നീക്കം; അതൃപ്തി അറിയിച്ച് പി. കെ ബഷീർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: തൃശ്ശൂർ നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചത് ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയെന്ന് വിവരം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശം മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി. വിഷയത്തിൽ മന്ത്രി പി കെ ബഷീർ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയപാത 66ൽ നാട്ടിക ടോൾ പ്ലാസയിൽ ദേശീയപാത അതോറിറ്റി ടോൾ പിരിവ് ആരംഭിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകി.

പക്ഷേ മുന്നറിയിപ്പില്ലാതെ ശനിയാഴ്ച ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ നിർത്തിവെച്ച ടോൽ പിരിവ് ഇന്നലെ രാവിലെ 10 മണിയോടെ വീണ്ടും തുടങ്ങി.ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ തൃശ്ശൂർ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പ്രാദേശിക നേതാക്കളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് മറികടന്ന് ടോൾ പിരിക്കാൻ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് അനുമതി നൽകി എന്നാണ് വിവരം. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി പി കെ ബഷീർ മുഖ്യമന്ത്രിയെ കടുത്ത അതിർത്തി അറിയിച്ചിട്ടുണ്ട്.

ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കരുതെന്ന ആവശ്യമായി എൽഡിഎഫും യുഡിഎഫും ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എൽഡിഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തും നീക്കി. ട്രോൾ പിരിവ് തുടർന്നാൽ വരുംദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News