എസ്ഐആർ വിഷയത്തിൽ ടിവികെ നിലപാടിൽ വൈരുധ്യമെന്ന് വിമർശനം; വിജയ് പ്രതിരോധത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരായ നിലപാടിൽ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഇരട്ടത്താപ്പാണെന്ന വിമർശനം ശക്തമാകുന്നു. എസ്ഐആറിനെ എതിർക്കുന്നുവെന്ന് പറയുമ്പോഴും പ്രതിഷേധങ്ങളോട് സ്വീകരിക്കുന്ന സമീപനം വൈരുധ്യത്തിലാണെന്നാണ് ഇന്ത്യ സഖ്യ പാർട്ടികളുടെ ആരോപണം. വിഷയത്തിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് പരസ്യമായി പ്രതികരിക്കാൻ മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നു.

കോൺഗ്രസിന്റെ സമ്മർദത്തെത്തുടർന്ന് തമിഴ്നാട്ടിലെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്ത ടിവികെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസമന്ത്രി രാജ്മോഹനെ അയച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിൽ ടിവികെ പ്രവർത്തകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നുവെന്നാണ് വിമർശനം. വോട്ടർപട്ടിക ചർച്ച ചെയ്യാൻ ചെന്നൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗവും ഇന്ത്യ സഖ്യ പാർട്ടികൾക്കൊപ്പം ടിവികെ ബഹിഷ്കരിച്ചിരുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും ഡൽഹിയിലെ പ്രതിഷേധങ്ങളിൽനിന്ന് ടിവികെ വിട്ടുനിൽക്കുകയാണ്. വിദ്യാർഥി സംഘടനകൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളെ തമിഴ്നാട് പൊലീസ് കൈകാര്യം ചെയ്ത രീതിയിലും ഇന്ത്യ സഖ്യ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നു.

എസ്ഐആർ നടപടികൾ ആരംഭിച്ചതിനുശേഷം വോട്ടുകൊള്ള ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിടണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം. എന്നാൽ തമിഴ്നാടിനെയും ബാധിക്കുന്ന ഈ നിലപാട് കൂടിയാലോചനകളില്ലാതെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്നാണ് ടിവികെ നേതാക്കളുടെ വിമർശനം. ഇത്തരമൊരു തീരുമാനമുണ്ടായാൽ വിജയ് സർക്കാരിനും അധികാരം ഒഴിയേണ്ടിവരില്ലേയെന്നും ടിവികെ നേതാക്കൾ ചോദിക്കുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News