ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നൊരുക്കങ്ങൾ ശക്തമാക്കി തമിഴ്നാട് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി തമിഴ്നാട് സർക്കാർ. വടക്കുകിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിലയിരുത്താൻ മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചുചേർക്കും. അടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ ഊർജിതമാക്കിയത്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു മാസം മുമ്പുതന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നും ജലവിഭവ മന്ത്രി ടി. നഗർ എംഎൽഎ ആനന്ദ് അറിയിച്ചു. വടക്കുകിഴക്കൻ മൺസൂൺ സജീവമായതോടെ തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.

കനത്ത മഴയെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. അടുത്ത 48 മണിക്കൂറിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരിതസാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മഴയുടെ തീവ്രതയും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തിയശേഷം ബന്ധപ്പെട്ട ജില്ലാ അധികൃതർ തീരുമാനമെടുക്കുമെന്നാണ് വിവരം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News