ഇന്ത്യൻ സ്കൂൾ ഫീസ് വർധന രക്ഷിതാക്കൾക്കിടയിൽ ആശങ്ക

കുവൈത്ത് : കുവൈത്തിലെ ഇന്ത്യൻ സ്കൂൾ ഫീസ് വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ രക്ഷിതാക്കൾക്കിടയിൽ ആശങ്ക ശക്തമാകുന്നതായി റിപ്പോർട്ട്. പ്രവാസ ജീവിതച്ചെലവ് ഉയരുന്നതിനിടെ വന്ന പുതിയ തീരുമാനം കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. കുവൈത്തിലെ വിദ്യാലയങ്ങളില്‍ പുതിയ ഫീസ് ഘടന നിലവിൽ വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി രക്ഷിതാക്കളും കൂട്ടായ്മകളും ആശങ്ക പങ്കുവെക്കുകയാണ്. വാടക, ഭക്ഷ്യവസ്തുക്കൾ, യാത്രാ ചെലവ് എന്നിവ ഇതിനോടകം ഉയർന്ന സാഹചര്യത്തിൽ ഫീസ് വർധനവ് കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. ഒന്നിലധികം കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്കാണ് ഈ തീരുമാനം കൂടുതൽ ഭാരമാകുക. അതേസമയം, പത്തിലേറെ വർഷങ്ങൾക്ക് ശേഷമാണ് ഫീസ് പുതുക്കി നിശ്ചയിക്കുന്നതെന്നും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സ്കൂൾ മാനേജ്മെന്റുകൾ വിശദീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *