തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് പുറമെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും നീക്കമെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് മാനേജറായിരുന്ന ലീയുടെ ആത്മഹത്യയിലും കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം.
ലീയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെത്തി ബന്ധുക്കളെ കാണാനും അന്വേഷണസംഘം ശ്രമം നടത്തുമെന്നാണ് വിവരം. വിജിലൻസ് അന്വേഷണത്തിന് സമാന്തരമായാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള നീക്കം.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച പൊലീസ് സൂപ്രണ്ടുമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Post Views: 83



