കന്നി ലോകകപ്പില്‍ ചരിത്രം കുറിച്ച് നെസ്റ്റോറി ഇറന്‍ഗുന്‍ഡ

സ്‌ട്രേലിയക്കുവേണ്ടി തന്റെ കന്നി ലോകകപ്പില്‍ മികച്ച പ്രകനം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഇറന്‍ഗുന്‍ഡ. മത്സരത്തിൽ നന്നായി കളിച്ച തുര്‍ക്കിക്ക് ആദ്യഷോക്ക് നല്‍കിയായിരുന്നു 27-ാം മിനിറ്റില്‍ നെസ്റ്റോറി ഇറന്‍ഗുന്‍ഡ ​ഗോൾ നേടിയത്. ആ ഗോളോടെ വീണ്ടും പൊരുതിക്കളിച്ച തുര്‍ക്കിയെ തൂക്കിയെറിഞ്ഞത് ഓസ്‌ട്രേലിയയുടെ കോണര്‍ മെറ്റ്കാഫിന്റെ രണ്ടാം ഗോളാണ്. മറുപടിയില്ലാത്ത രണ്ട് ഗോളിന് തുര്‍ക്കിയെ കീഴടക്കുമ്പോള്‍ ഇറന്‍ഗുന്‍ഡയ്ക്ക് അതൊരു കണ്ണീര്‍ക്കടലിന് ശേഷമുള്ള മാധുര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ബുറണ്‍ഡിയില്‍ നിന്ന് സുരക്ഷിതത്വം തേടി അയല്‍രാജ്യമായ ടാന്‍സാനിയയിലേക്ക് കടന്ന പതിനായിരങ്ങളില്‍ ഇറന്‍ഗുന്‍ഡയുടെ മാതാപിതാക്കളുമുണ്ടായിരുന്നു. അവിടെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കവേ, 2006-ലാണ് ഇറന്‍ഗുന്‍ഡയുടെ ജനനം. പിന്നാലെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറി. ആദ്യം പെര്‍ത്തിലും തുടര്‍ന്ന് അഡ്ലെയ്ഡിലുമായി അവരുടെ താമസം.

ഓസ്‌ട്രേലിയയിലെ ജീവിതത്തിനിടെ ഇറന്‍ഗുന്‍ഡ ഫുട്‌ബോളിലേക്ക് തിരിഞ്ഞു. മിന്നല്‍ വേഗവും അസാമാന്യ കരുത്തും സാങ്കേതികത്തികവും ഡ്രിബ്ലിങ് മികവും കൊണ്ട് ഇറന്‍ഗുന്‍ഡ ശ്രദ്ധിക്കപ്പെട്ടു. അഡ്ലെയ്ഡില്‍ അറിയപ്പെടുന്ന യുവ ഫുട്ബോള്‍ കളിക്കാരനായി ഇറന്‍ഗുന്‍ഡ മാറി. പ്രാദേശിക ജൂനിയര്‍ ഫുട്ബോളിലൂടെ വളര്‍ന്ന ഇറന്‍ഗുന്‍ഡ പിന്നീട് അഡ്‌ലെയ്ഡ് യുണൈറ്റഡിന്റെ അക്കാദമിയില്‍ ചേരുകയും വളരെ വേഗത്തില്‍ ഉയര്‍ന്ന തലങ്ങളിലേക്ക് കുതിക്കുകയും ചെയ്തു. 15-ാം വയസ്സില്‍, 2022 ജനുവരിയില്‍ അവന്‍ അഡ്ലെയ്ഡ് യുണൈറ്റഡിനായി എ-ലീഗില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള ക്ലബ്ബുകളും താരത്തെ നോട്ടമിട്ടു.

ഒടുവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് താരത്തെ സ്വന്തമാക്കി. അന്താരാഷ്ട്ര കരിയറിലും ഇറന്‍ഗുന്‍ഡ നേട്ടമുണ്ടാക്കി.
ഓസ്‌ട്രേലിയയുടെ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ച ശേഷം, സീനിയര്‍ ടീമായ സോക്കറൂസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തിന്റെ ഏറ്റവും വലിയ വാഗ്ദാനമായി മാറുകയും ചെയ്തു. ഒടുവില്‍ 2026 ലോകകപ്പ് ടീമിലേക്കും ആഫ്രിക്കന്‍ വംശജനായ താരം തെരഞ്ഞെടിക്കപ്പെട്ടു. തുര്‍ക്കിയുമായുള്ള ആദ്യ മത്സരത്തില്‍ ഗോളടിക്കാനയതും ജയിക്കാനായതും താരത്തിന് വലിയ ആവേശം നല്‍കുന്നണ്ട്.

Leave a Reply

Your email address will not be published. Required fields are marked *