ശബരിമല തീർഥാടനം: വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെക്കാൻ സൗകര്യമില്ല; വാളാർഡിയിൽ വിപുലമായ ക്രമീകരണങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ശബരിമലയിലേക്കുള്ള പരമ്പരാഗത സത്രം–പുല്ലുമേട് കാനനപാതയിലൂടെ എത്തുന്ന തീർഥാടകർക്കായി വാളാർഡി എസ്റ്റേറ്റിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. തിരക്ക് വർധിക്കുമ്പോൾ സത്രത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരിവെക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി. കേരള–തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വാളാർഡിയിൽ പാർക്കിങ് സൗകര്യത്തോടൊപ്പം ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിങ് സംവിധാനവും ഒരുക്കും. പളനി, ദിണ്ഡുക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ ശൗചാലയ സൗകര്യങ്ങളും വിവിധയിടങ്ങളിൽ ഒരുക്കും.

സത്രത്തിനും പുല്ലുമേടിനുമിടയിൽ വനംവകുപ്പ് മൂന്ന് ഇക്കോ ഷോപ്പുകൾ തുറക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് തീർഥാടകരെ സംരക്ഷിക്കുന്നതിനായി ആറംഗ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം വിന്യസിക്കാനും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

മോട്ടോർ വാഹനവകുപ്പിന്റെ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിങ് നടത്തും. കഴിഞ്ഞ വർഷം മുതലാണ് വാളാർഡി എസ്റ്റേറ്റിൽ പാർക്കിങ് ഗ്രൗണ്ട് സജ്ജീകരിച്ചത്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്തവണയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News