അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു, അക്രമിയും മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒറിഗോൺ: അമേരിക്കയിലെ ഒറിഗോൺ സംസ്ഥാനത്ത് പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലാണ് ആക്രമണം നടന്നത്. 16 വയസ്സുകാരനായ അക്രമിയും സംഭവത്തിൽ കൊല്ലപ്പെട്ടു. മരിച്ച കുട്ടികൾക്ക് അഞ്ച്, എട്ട്, 11 വയസ്സായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരനെയും 54 വയസ്സുള്ള അധ്യാപകനെയും ബെൻഡിലെ സെന്റ് ചാൾസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആക്രമണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമി സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ഓടിക്കയറി. ഇവിടെവെച്ച് ആക്രമണത്തിന് ദൃക്സാക്ഷിയായ ഒരാൾ സ്വന്തം തോക്കുപയോഗിച്ച് അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വെടിവെപ്പിനെത്തുടർന്ന് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും സമീപത്തെ പള്ളിയിലേക്ക് മാറ്റി. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഏകദേശം 450 വിദ്യാർഥികളും 40 ജീവനക്കാരുമാണുള്ളത്.

കൊല്ലപ്പെട്ട കുട്ടികളുടെയും അധ്യാപകന്റെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News