ഭയന്നുപോയ നാളുകൾ തുറന്ന് പറഞ്ഞ് ഷംന

2020ൽ കേരളത്തെ ഞെട്ടിച്ച വിവാഹത്തട്ടിപ്പ് സംഭവം ഇന്നും മറക്കാനാകില്ല. ഇപ്പോഴിതാ, അന്ന് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി ഷംന കാസിം. വിവാഹാലോചനയുടെ പേരിൽ ഒരു സംഘം തന്നെ വഞ്ചിക്കാൻ ശ്രമിച്ച സംഭവമായിരുന്നു അത്. ഒരു വ്യക്തിയല്ല, കുടുംബം ഒന്നാകെ ചേർന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ഷംന വെളിപ്പെടുത്തുന്നത്. ഒരാൾ തന്നെ പല ശബ്ദങ്ങളിൽ സംസാരിച്ച് ആളുകളെ വിശ്വസിപ്പിച്ചിരുന്നതായും അവർ പറയുന്നു. സംഭവം വാർത്തയായതോടെ എല്ലാ ചാനലുകളിലും തന്റെ പേര് വന്നപ്പോൾ വലിയ ഭയവും മാനസിക സമ്മർദവുമായിരുന്നു അനുഭവം. ടിവിയിൽ സ്വന്തം പേര് കേൾക്കുമ്പോൾ പോലും നെഞ്ചിടിച്ചിരുന്നുവെന്നാണ് ഷംനയുടെ തുറന്നുപറച്ചിൽ.

അന്ന് പൊലീസും മാധ്യമങ്ങളും നൽകിയ പിന്തുണയും താരം ഓർത്തെടുത്തു. തന്നെ മാത്രമല്ല, നിരവധി പെൺകുട്ടികളെയും കുടുംബങ്ങളെയും സംഘം സമാനമായ രീതിയിൽ വഞ്ചിച്ചിരുന്നുവെന്നും ഷംന പറയുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ആ അനുഭവം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ മറക്കാനാകില്ലെന്നും താരം വ്യക്തമാക്കുന്നു. വിവാഹാലോചനകളുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഷംനയുടെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *