ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും. റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ഹർഷാദാണ്. ഇലക്ട്രോണിക് കിളിയാണ് സംഗീതം ഒരുക്കുന്നത്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ കഥയിൽ സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്നു. ‘ഒറിജിനൽ’ എന്ന ആശയത്തെത്തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഫഹദ് ഫത്‌ലിയാണ് ഛായാഗ്രാഹകൻ. അർഷാദ് നാക്കോത്തും രജീഷ് കെ. സൂര്യയും ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയിലും പ്രവർത്തിക്കുന്നു.

സച്ചിൻ സുധാകരനും ഹരിഹരൻ എം. (സിങ്ക് സിനിമ)യും ചേർന്നാണ് സൗണ്ട് ഡിസൈൻ. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സാണ് ആക്ഷൻ കൊറിയോഗ്രഫി. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചത്. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിഷ്ണുവും ശ്രീജിത്ത് പി.യും ചേർന്നാണ് നൃത്തസംവിധാനം. ശ്രീക് വാര്യർ ഡി.ഐ. നിർവഹിക്കുന്നു. മുത്തു, റമീസ്, റിഷ് എൻ.കെ. എന്നിവർ ചേർന്നാണ് ഗാനരചന.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News