ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ സജ്ജമെന്ന് സ്റ്റാർലിങ്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി രാജ്യത്ത് സർക്കാരിന്‍റെ അനുമതികളോടെ റെഗുലേറ്റർമാരുമായും മറ്റ് ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയുമാണ് ഈ നിലയിലെത്തിയതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ഇന്‍റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഗേറ്റ്‌വേകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എക്സ് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.

ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിപണിയിലെ മത്സരത്തെച്ചൊല്ലി ഇലോൺ മസ്കും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും തമ്മിൽ കടുത്ത വാക്പോരുകൾ നടക്കുന്നതിനിടയിലാണ് സ്റ്റാർലിങ്കിന്‍റെ പുതിയ പ്രഖ്യാപനം. വാണിജ്യ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട അനുമതികൾക്കായി വിവിധ കമ്പനികൾ കാത്തിരിക്കുന്നതിനിടയിലാണ് ഈ രംഗം ചൂടുപിടിക്കുന്നത്. അതേസമയം ഇന്ത്യൻ നിയമങ്ങളും റെഗുലേറ്ററി ചട്ടങ്ങളും എല്ലാ ഓപ്പറേറ്റർമാരും പാലിക്കണമെന്ന് വ്യക്തമാക്കി റിലയൻസ് രംഗത്തെത്തി.

തങ്ങൾ ഒരിക്കലും മത്സരത്തെ ഭയപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിനുള്ള പരീക്ഷണമായാണ് അതിനെ കാണുന്നതെന്നും കമ്പനി വ്യക്തമാക്കി. 2016ൽ ടെലികോം വിപണിയിലേക്ക് പ്രവേശിച്ച ജിയോയ്ക്ക് നിലവിൽ 530 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്ന് റിലയൻസ് ചൂണ്ടിക്കാണിച്ചു. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തെ മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ആഭ്യന്തര-വിദേശ ഓപ്പറേറ്റർമാർ ഒരേ നിയമങ്ങൾ പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News