Tag: accident

എൽസ 3 കപ്പൽ അപകടം; അപകടം വരുത്തി വെച്ചതെന്ന് റിപ്പോർട്ട്

കൊച്ചി: എംഎസ്‍സി എൽസ 3 കപ്പൽ അപകടം വരുത്തി വെച്ചതാണെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്‌. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തകരാറിലായി. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറിയിരുന്നു. വിഴിഞ്ഞം പോർട്ട് കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ യാത്രകളിൽ തന്നെ കപ്പലിന്റെ സ്റ്റാർബോഡിന് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു. […]
Read more

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. 28 പേർ ട്രാവലറിൽ […]
Read more

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം

സൂറത്ത്: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. സൂറത്തിലെ ഗുജറാത്ത് – മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത്. നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസുകളില്‍ ഒന്നിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉവ ഗ്രാമത്തില്‍ ദേശീയ ഹൈവേ 53 ലായിരുന്നു സംഭവം. ബസുകളില്‍ ഒരെണ്ണം സൂറത്തില്‍ നിന്നു ദൂലേയിലേക്കും മറ്റൊന്ന് മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്നും സൂറത്തിലേക്കും പോവുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് വരികയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നാലെ […]
Read more

കർണാടകയിൽ അമിതവേ​ഗതയിലെത്തിയ ഥാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 6 മരണം

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബി കെ അഞ്ജിനപ്പ (35), എന്‍ ഉമാദേവി (55), ബി ആര്‍ വിജയ (40), കെ എന്‍ ലക്ഷ്മമ്മ (50), ആര്‍ സരോജമ്മ (65) ബി എസ് അരുണമ്മ (48) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ കര്‍ഷകത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ പിന്നില്‍ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ […]
Read more

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. നിയന്ത്രണം വിട്ട കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
Read more

ബെൽജിയത്തിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് നാല് മരണം

ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളെ കൂടാതെ ബസ് ഡ്രൈവറും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് […]
Read more

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പറക്കോട് ടോറസ് ലോറി മറിഞ്ഞ് അപകടം. ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്. അപകട സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ ചേർന്നാണ് മറിയം ബീവിയെ പുറത്തെടുത്തത്. അപകടത്തിൽ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ […]
Read more

ബന്തിയോട്ടിൽ വാഹനാപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് […]
Read more

വാഹനാപകടത്തിൽ ദേവികുളം മുൻ എംഎൽഎ എ. കെ മണിക്ക് പരിക്ക്

പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎ എ. കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ […]
Read more

ചെട്ടികുളങ്ങരയിൽ വാഹനാപകടം, വയോധികനും യുവാവിനും ദാരുണാന്ത്യം

ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം.ഫെഡറൽ ബാങ്ക് ജീവനക്കാരനായ പത്തിയൂർ മങ്ങാട്ടുശേരിൽ കെ എസ് അനന്തൻ (26 ) , ചെട്ടികുളങ്ങര ചെറുകരതെക്കതിൽ ചെല്ലപ്പൻ നായർ (82) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.50 ഓടെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്ക് കിഴക്ക് ഭാഗത്തായിരുന്നു അപകടം. വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു ചെല്ലപ്പൻ നായർ. ഇതിനിടെ മാവേലിക്കരയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന അനന്തൻ സഞ്ചരിച്ച ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയിൽ […]
Read more

Recent News