Tag: Custody

കരുവാറ്റക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈല്‍ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള വ്യവസ്ഥ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.13 വയസ്സുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും മൈനര്‍ ആയ കൊലകേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് […]
Read more

സിജെപി സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതിയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും […]
Read more

കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസിൽ മുഖ്യപ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസില്‍ പ്രതിയായ ഇവരുടെ മകന്‍ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. നഖത്തില്‍ ഈര്‍ക്കിലി കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി […]
Read more

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു‌

കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് നീക്കം.കസ്റ്റഡിയില്‍ വിട്ട അര്‍ജുന്‍ ആയങ്കിയെ വെള്ളിയാഴ്ച 11.30 മണിക്ക് മുന്‍പ് തിരിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. പൊലീസ് വ്യാജ തെളിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ പൊലീസ് ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ടി.ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്‌ഐടി നേരത്തെ നല്‍കിയിരുന്നു. 2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി […]
Read more

ശബരിമല സ്വർണക്കൊള്ള; പി. എസ് പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി. എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ […]
Read more

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കൾ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി […]
Read more

Recent News