‘റൗഡി ബേബി’ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു ട്രോമയാണെന്ന് വെളിപ്പെടുത്തി നടി സായ് പല്ലവി. ‘മാരി 2’വിലെ സൂപ്പർഹിറ്റ് ഗാനത്തിന് പിന്നിലെ അനുഭവങ്ങളാണ് താരം തുറന്നുപറഞ്ഞത്. ലളിതമായ നൃത്തച്ചുവടുകളായിരിക്കുമെന്ന് ധനുഷ് സാർ ആദ്യം പറഞ്ഞെങ്കിലും സെറ്റിലെത്തിയപ്പോൾ കാര്യങ്ങൾ മാറിയെന്നാണ് സായ് പല്ലവി പറയുന്നത്. കൊറിയോഗ്രാഫർ പ്രഭുദേവയുടെ നിർദേശപ്രകാരം പലതവണ സ്റ്റെപ്പുകൾ മാറ്റിയത് വലിയ സമ്മർദമുണ്ടാക്കി. ചില ചുവടുകൾ ചെയ്യാൻ ബുദ്ധിമുട്ടിയതോടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. ഇതിനിടെ തന്റെ വസ്ത്രത്തിലെ സീക്വൻസ് ധനുഷിന്റെ കൈയിൽ […]
Tag: dhanush
മമ്മൂക്കേ… താടിയൊന്ന് നരപ്പിക്കണേ! അഭ്യർത്ഥനയുമായി ധനുഷ്
മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ‘ഓം’ എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ ഇരുതാരങ്ങളും സജീവമാണ്. ഇപ്പോഴിതാ ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടിക്കിടെ ധനുഷ് മമ്മൂട്ടിയോട് നടത്തിയ രസകരമായ അഭ്യർഥനയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ചായിരുന്നു ധനുഷിന്റെ തമാശ. അടുത്ത തവണ കാണുമ്പോൾ താടിയിൽ കുറച്ചുകൂടി നര വരുത്തണമെന്നായിരുന്നു മമ്മൂട്ടിയോടുള്ള ധനുഷിന്റെ അഭ്യർഥന. അതിന് കാരണവും താരം വ്യക്തമാക്കി. മമ്മൂട്ടിയെക്കാൾ പ്രായം തോന്നിക്കുന്നത് ധനുഷിനാണെന്നും ഇരുവരെയും കണ്ടാൽ ധനുഷാണ് ചേട്ടനെന്ന് പലരും […]
ധനുഷിന് ആദ്യം അല്പം അകൽച്ചയുണ്ടായിരുന്നുവെന്ന് മമ്മൂട്ടി
ആദ്യം തന്നെ കണ്ടപ്പോൾ തമിഴ് നടൻ ധനുഷിന് അല്പം അകൽച്ചയുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്നെ കാണാതെ ധനുഷിന് ഉറങ്ങാൻ കഴിയില്ലെന്നും മമ്മൂട്ടി. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഓം ൻ്റെ പ്രീ റിലീസിന് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ശത്രുവിനെ മിത്രം ആക്കുന്നതിൽ താൻ പിന്നോട്ടല്ലെന്നും മമ്മൂട്ടി. മമ്മൂക്കയുടെ നർമം കലർന്ന ഈ പരാമർശം സദസിനെ ചിരിപ്പിക്കുകയും ചെയ്തു. സായ് പല്ലവി ഒരു ആക്ഷൻ ഹീറോയാണെന്നും മമ്മൂട്ടി പറഞ്ഞു. ഓം സിനിമ നല്ല കഥയാണെന്നും ഒരുപാട് മനുഷ്യരുടെ […]
ധനുഷ്–മമ്മൂട്ടി ചിത്രം ട്രെയിലർ പുറത്ത്
ആക്ഷനും ത്രില്ലും നിറച്ച് ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി, ആവേശം നിറയ്ക്കുന്ന ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ധനുഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. IPS ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായി സായ് പല്ലവിയും ചിത്രത്തിലുണ്ട്. കാടിന്റെ പശ്ചാത്തലത്തിൽ ചന്ദനക്കടത്തും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ശ്രീലീല, നസിറുദ്ദീൻ […]
ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായിയെപ്പോലൊരു ‘സീത’യെ കണ്ടെത്താനാവില്ലെന്ന് ധനുഷ്
നിതേഷ് തിവാരിയുടെ സംവിധാനം ചെയ്ത ‘രാമായണ’ സിനിമയിൽ സീതയായി എത്തിയ സായ് പല്ലവിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്നാണ് ധനുഷ് പറഞ്ഞത്.. ഇരുവരും ഒന്നിക്കുന്ന ‘ഓം’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം. ‘സീതയുടെ വേഷത്തിൽ സായ് പല്ലവിയെ അവതരിപ്പിച്ചതിനെക്കുറിച്ച് നിരവധി വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ പോലും അവർ പ്രാർഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ദൈവത്തോട് […]
ധനുഷ്- മമ്മൂട്ടി ചിത്രം ‘ഓം’ റിലീസ് തീയതി മാറ്റി
രജിനികാന്തിന്റെ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത് കാരണം തന്റെ സിനിമ ഓം റിലീസ് മാറ്റിയെന്നറിയിച്ച് ധനുഷ്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു. ‘ഇങ്ങനെയുള്ള സമയങ്ങളിൽ […]
ധനുഷിൻ്റെ സിനിമയിലെ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി
കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാകുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ പാട്ട് പുറത്തുവന്നത്. ധനുഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യ സിംഗിൾ പുറത്തുവന്നത്. പവർ പാക്കഡ് പാട്ടും ഡാൻസുമായി നിറഞ്ഞുനിൽക്കുന്ന ധനുഷാണ് പാട്ടിലുള്ളത്. എന്നാൽ ലിറിക് വീഡിയോയുടെ അവസാന ഭാഗത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു എൻട്രി ഉണ്ടായിരുന്നു, മമ്മൂട്ടിയുടേതായിരുന്നു അത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിറഞ്ഞ ചിരിയോടെയും അൽപം ഗൗരവത്തിലുമുള്ള രണ്ട് ഷോട്ടുകൾ മാത്രമാണ് മമ്മൂട്ടി വീഡിയോയിൽ വരുന്നത്. ‘തെറിക്കിത് സിയാ എൻട്രി’ എന്ന വരികളുടെപശ്ചാത്തലത്തിലാണ് […]
ധനുഷിന്റെ നായികയായി മമിത; ‘കര’ ഒടിടിയിലേക്ക് എത്തുന്നു
ധനുഷ് നായകനായി വന്ന തമിഴ് ചിത്രം കര ഒടിടിയിലേക്ക് എത്തുന്നു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ളിക്സിലൂടെയാണ് കര ഒടിടിയില്‍ എത്തുക. മെയ് 28 മുതലാണ് കരയുടെ ഒടിടി സ്ട്രീമിംഗ് നടക്കുക. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും […]
ധനുഷിൻ്റെ നായികയായി മമിത; ‘കര’ ട്രെയിലർ ഇന്ന് പുറത്തുവിടും
ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിടും. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളി താരം മമിതയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന […]
