Tag: DRONE ATTACK

മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡല്‍ഹി: സൗദിയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തുണ്ടാകുന്ന ആക്രമണം അപലപനീയമെന്ന് ജയ്സ്വാള്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരത്തിലെ സംഭവം ആശങ്കാജനമെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്സ്വാള്‍ പറഞ്ഞു. അതേസമയം, സൗദിയിലെ അമേരിക്കക്കാര്‍ക്ക് യുഎസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. യമന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ […]
Read more

യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം

അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ […]
Read more

യുക്രൈനിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

പ്രായാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്. നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രതിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കൽപന ദുബെയുമായി […]
Read more

കുവൈത്തിന് നേരെ മിസൈൽ-‍ഡ്രോൺ ആക്രമണ ശ്രമം; തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈൽ-‍ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ആക്രമണ ഭീഷണികളെ രാജ്യം ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജീവമായി രംഗത്തുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിച്ചു വരികയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. നിലവിലുള്ള പ്രതിരോധ […]
Read more

കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 ഇന്ത്യക്കാർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു. ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് ക‌ടന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് […]
Read more

ഇറാൻ ആക്രമണം; കുവൈത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 56 പേർക്ക് പരിക്കേൽക്കുകയും അതിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഈ നടപടിയെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. യുഎസ് നടത്തി ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനുംനേരെ ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും […]
Read more

Recent News