പൊട്ടന്മാര്‍ക്ക് E20 സയന്‍സ് അറിയില്ല, രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ: E20 പെട്രോള്‍ വിവാദത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊട്ടന്മാര്‍ക്ക് E20 സയന്‍സ് അറിയില്ല. ചിലര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇങ്ങനെ പറയുന്ന മഹാന്‍മാര്‍ കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌ത് പരിശോധനയ്ക്ക് അയച്ചോയെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ രജിസ്റ്റേഡ് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ലഭിച്ചാല്‍ സിബിഐ അന്വേഷിക്കും. അപ്പോള്‍ സിബിഐക്കെതിരെയാകും പരാതിയെന്നും സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ 7 ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ […]

ഇ 20 പെട്രോൾ: ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം എം പി

ഡൽഹി: ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു. BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം പറഞ്ഞു. പ്രശ്നങ്ങൾ […]

സിജെപിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി ഇജെപി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ഇ20 ജനതാ പാര്‍ട്ടിക്ക് പിന്തുണ ഏറുന്നു. നിതിന്‍ ഗഡ്കരിക്കെതിരായ വിമര്‍ശനങ്ങളാണ് ഇജെപി അഥവാ ഇ ട്വന്റി ജനതാ പാർട്ടി പ്രധാനമായും ഉന്നയിക്കുന്നത്. 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവും ഇജെപി ഉന്നയിക്കുന്നുണ്ട്. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ പല ടാക്‌സി അസോസിയേഷനുകളും ടൂറിസ്റ്റ് അസോസിയേഷനുകളും ആഗസ്റ്റ് നാലിന് വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജന്തര്‍ മന്തറിലാണ് പ്രതിഷേധം നടക്കുക. ഇൻസ്റ്റഗ്രാമിൽ ഇതിനകം തന്നെ ഇജെപിക്ക് 5 ലക്ഷം ഫോളോവേഴ്‌സ് […]

ഇ20 ഇന്ധന മിശ്രണം; വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെറ്റയ്ക്കും എക്സിനും ഗൂഗിളിനുമെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വ്യാജ വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മെറ്റയ്ക്കും എക്സിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. ഇ20 ഇന്ധന മിശ്രണ പദ്ധതിയില്‍ ഉത്തരവാദിത്തം ഇല്ലെന്നും നിതിന്‍ ഗഡ്കരി ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഇ 20 ഇന്ധന മിശ്രണ പദ്ധതിയില്‍ പങ്കില്ലെന്നും തനിക്കും കുടുംബത്തിനും […]