ദീപാവലി യാത്രക്കാർക്ക് സന്തോഷവാർത്ത! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ.

ദീപാവലി അവധിക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ആശ്വാസവാർത്ത. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നു തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ദീപാവലി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ പ്രത്യേക സർവീസ് ക്രമീകരണം. ബെംഗളൂരുവിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മലയാളികൾക്ക് ഈ തീരുമാനം ഏറെ പ്രയോജനപ്പെടും. ട്രെയിനുകളുടെ യാത്രാ തീയതി, സമയക്രമം, സ്റ്റോപ്പുകൾ, ടിക്കറ്റ് ബുക്കിങ് വിവരങ്ങൾ എന്നിവ യാത്രയ്ക്ക് മുമ്പ് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിലൂടെ ഉറപ്പാക്കണം. […]

ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍ എന്നിവ പരിഗണിച്ചാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.

സൗദി അറേബ്യ ദേശീയ ദിനം; സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ഭരണകൂടം

റിയാദ്: സൗദി അറേബ്യയുടെ 96-മത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 23 ന് ഔദ്യോ​ഗിക അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ( MHRSD). മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെയാണ് ഇത് അറിയിച്ചത്. ​ ഹിജ്റ കലണ്ടർ പ്രകാരം റാബീ അൽ താനി 12, 1448 നാണ് അവധി ലഭിക്കുന്നത്. ഇത് പ്രകാരം സെപ്റ്റംബർ 23 നാണ് അവധി വരുന്നത്. തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെ​ഗുലേഷൻസിലെ ആർട്ടിക്കിൾ […]

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. ജലോത്സവദിനമായ ആഗസ്റ്റ് 22ന് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ആലപ്പുഴയുടെ ഏറ്റവും വലിയ ജനകീയ ആഘോഷങ്ങളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായാണ് ജില്ലാ ഭരണകൂടത്തിന്റെ […]

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇംഫാൽ: സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുൻ പൗരത്വ പട്ടിക (എൻആർസി) വേണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരം തുടരുന്നത്. സമരക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസം തുടരുകയാണ്. രാഷ്ട്രീയക്കാരുടെ കോലങ്ങൾ കത്തിച്ചും വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചുമാണ് പ്രതിഷേധം തുടരുന്നത്. ക്യാപെയ്ൻ പെയ്ൻ ഫോർ ജസ്റ്റ് ആൻ്റ് ഫെയർ […]

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ലോകകപ്പ് ഫൈനൽ പ്രമാണിച്ചാണ് അവധി. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. […]

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ നല്ല കാര്യമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്‍റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്. ഫൈനലിനോടനുബന്ധിച്ച് സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിഷയത്തിൽ കായികമന്ത്രി ഒ.ജെ ജനീഷ് പ്രതികരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും ഭരണപരമായ തടസ്സങ്ങളമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. […]

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‌തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, […]

മുണ്ടിനീര്; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ: ആലപ്പുഴയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി. മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് […]