കൊല്ലം: സൗദിയിൽ നവവധുവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ, കൊല്ലം നീണ്ടകര സ്വദേശിനിയായ അഞ്ജുവിനാണ് ഭർത്താവ് നന്ദുവിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്നും സൗന്ദര്യം പോരെന്നുമുള്ള അധിക്ഷേപങ്ങൾക്കൊപ്പം കുക്കർ, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചെന്നാണ് യുവതിയുടെ പരാതി. ഗുരുതരമായി പരിക്കേറ്റ അഞ്ജു സെപ്റ്റംബർ 30ന് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഒടുവിൽ സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നന്ദുവിനെ ചവറ […]
Tag: husband
പൊലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം
ഇടുക്കി : മറയൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആക്രമണം. വെട്ടുകത്തിയുമായെത്തിയ ഭർത്താവ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ നടന്ന സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സുരക്ഷ തേടി പൊലീസ് സ്റ്റേഷന് സമീപമെത്തിയ സാഹചര്യത്തിലാണോ ആക്രമണം നടന്നതെന്നതടക്കമുള്ള കാര്യങ്ങൾ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പൊതുസ്ഥലത്ത്, അതും പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ആക്രമണം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്. സംഭവത്തിൽ […]
ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ഭർത്താവുമായി പിരിഞ്ഞ് മറ്റൊരു യുവാവിനൊപ്പം കഴിയുകയായിരുന്ന യുവതിയെ ശുദ്ധിക്രിയയെന്ന പേരിലാണ് പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വാപി സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് മാസം മുൻപ് ഭർത്താവിനെ വിട്ട് ചോട്ടിലയിലുളള യുവാവിനൊപ്പം പോയതാണ് യുവതി. കഴിഞ്ഞ മാസം ഭർത്താവും ബന്ധുക്കളും വീട്ടിലേക്ക് പിടിച്ചുകൊണ്ടുവന്നു. വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് പൂട്ടിയിട്ടു. എന്നാൽ അഞ്ചു […]
കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസ്; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന കേസിൽ ഭർത്താവിനെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും എടുത്തിരുന്നു. വിദേശത്ത് നടന്ന സംഭവത്തിലാണ് യുവതി കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നാണ് യുവതി […]
ഉത്തരാഖണ്ഡിൽ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചു; ഭർത്താവ് പിടിയിൽ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഡെറാഡൂണിന് സമീപം വികാസ്നഗറില്‍ താമസിക്കുന്ന സീമയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്. തുടർന്ന് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. ഡൂണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെന്ന് പൊലീസ് അറിയിച്ചു.ഏഴുവര്‍ഷം മുമ്പാണ് ബബ്ലൂ എന്നയാളെ സീമ വിവാഹം കഴിച്ചത്. ഹരിയാനയിലെ പാനിപത്ത് സ്വദേശിയായ ബബ്ലുവിനും സീമയ്ക്കും രണ്ട് പെണ്മക്കളുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീമയും ബബ്ലുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. […]
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെയും ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. അംബികയുടെ കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. […]
നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമ ( 32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിന് പിന്നാലെ ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഭർത്താവ് തൊട്ടടുത്തുള്ള വീട്ടിൽ പോയി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം […]
എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഭർത്താവുമായി എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ താനും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയതെന്നും ആകാശ് പറഞ്ഞു. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മേണിക്കയെ ഫാനിൽ തൂങ്ങിമരിച്ച […]
