വെറും രണ്ട് സെക്കന്റ്, Jailer 2 ട്രെയിലർ തൂക്കി മോഹൻലാൽ.

രജനീകാന്ത് നായകനാകുന്ന Jailer 2 എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എങ്കിലും ട്രെയിലർ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകർ കുറച്ചധികം ആവേശത്തിലാണ്. ട്രെയിലറിലെ മോഹൻലാലിന്റെ സാന്നിധ്യമാണ് അതിന് കാരണം. നിമിഷനേരമേ ഉള്ളൂവെങ്കിലും ട്രെയിലർ മോഹൻലാൽ തൂക്കി എന്നാണ് മലയാളി ആരാധകർ അഭിപ്രായപ്പെടുന്നത്.മാത്യു എന്ന കഥാപാത്രമായാണ് ജയിലർ 2-ൽ മോഹൻലാൽ എത്തുന്നത്. ട്രെയിലറിന്റെ മധ്യഭാഗത്ത് വെറും രണ്ട് സെക്കൻഡ് മാത്രമാണ് മോഹൻലാലിനെ കാണിക്കുന്നത്. ഇന്നേവരെ കാണാത്ത ലുക്കിലാണ് സംവിധായകൻ […]

“ലൈഗറിനായി” വെള്ളം പോലും ഒഴിവാക്കി’; ശരീരമാറ്റത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

ലൈഗർ സിനിമയ്ക്കായി നടത്തിയ കഠിനമായ ശരീരമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിജയ് ദേവരകൊണ്ട. കഥാപാത്രത്തിനായി ശരീരത്തെ ഫിറ്റർ ആക്കുന്നതിനിടെ ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വെള്ളം പോലും നിയന്ത്രിച്ചിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. 2022ൽ പുറത്തിറങ്ങിയ ലൈഗർ ചിത്രത്തിൽ മിക്സഡ് മാർഷൽ ആർട്സ് താരമായാണ് വിജയ് അഭിനയിച്ചത്. ചിത്രത്തിനായി താരം നടത്തിയ മേക്കോവർ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആ ശരീരഘടന സ്വന്തമാക്കുന്നതിനായി കടുത്ത ഭക്ഷണക്രമവും പരിശീലനവും പിന്തുടർന്നതായി വിജയ് പറഞ്ഞു സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് വിജയ് തന്റെ […]

‘ചുട്ടമല്ലേ’ ഡീപ്ഫേക്ക് വീഡിയോ: ശക്തമായി പ്രതികരിച്ച് വിജയ് ദേവരകൊണ്ട

ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിച്ച ദേവര: പാർട്ട് 1 സിനിമയിലെ ‘ചുട്ടമല്ലേ’ ഗാനത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ AI ഡീപ്ഫേക്ക് വീഡിയോ വിവാദത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. വീഡിയോക്കെതിരെ രംഗത്തെത്തിയ ജൂനിയർ എൻടിആറിന്റെ പ്രതികരണം പങ്കുവെച്ചുകൊണ്ടാണ് വിജയ് ദേവരകൊണ്ട ശക്തമായ നിലപാട് അറിയിച്ചത്. AI സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഒരാളുടെ രൂപവും ദൃശ്യങ്ങളും മോശമായ രീതിയിൽ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരം; ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ. എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് […]

ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം. 2027 ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിക്കാൻ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വിപുൽ ഷായാണ്. ആഷിൻ എ ഷായാണ് സഹനിർമ്മാണം. കനിഷ്ക് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിലൂടെ വമ്പൻ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങി വരികയാണ് […]