Tag: leopard attack

നീലഗിരിയിൽ വീട്ടിനകത്തു കയറി പുള്ളിപ്പുലി ; പിടികൂടി ഉൾക്കാട്ടിൽ വിട്ടയച്ചു

നീലഗിരി: വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. ഊട്ടിക്ക് സമീപം മായാറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പുലി കുടുങ്ങിയത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ പുലി നായയെ വേട്ടയാടുന്നതിനിടെയാണ് വീട്ടിനുള്ളിൽ കയറിയത്. ഇത് കണ്ട വീട്ടുടമ ഭയന്ന് വീടിന്റെ വാതിൽ പൂട്ടുകയും ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിലുണ്ടായിരുന്ന പുലിയെ പുറത്തേക്ക് വിടാൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനാൽ പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഏകദേശം ആറു മണിക്കൂർ […]
Read more

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു

കൊല്ലം: കൊല്ലം ആര്യങ്കാവ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. വളർത്തു നായയെ പിടിക്കാൻ പുലി പിന്തുടർന്നപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു. വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം […]
Read more

Recent News