ഇംഗ്ലണ്ടിൽ 50 വയസ്സിന് താഴെയുള്ളവരിൽ വിവിധ തരത്തിലുള്ള കാൻസർ കേസുകൾ വർധിക്കുന്നതായി പുതിയ പഠനം. വേൾഡ് കാൻസർ റിസർച്ച് ഫണ്ട് (WCRF) എൻ.എച്ച്.എസ് കണക്കുകൾ അടിസ്ഥാനമാക്കി 2001-ലെയും 2023-ലെയും കാൻസർ നിരക്കുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. പ്രോസ്റ്റേറ്റ്, സ്തനാർബുദം, കുടൽ, വൃക്ക, ഗർഭപാത്രം, കരൾ, പാൻക്രിയാസ് തുടങ്ങിയ കാൻസറുകളിലാണ് യുവാക്കളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ നിരക്ക് 2001-ലെ ഒരു ലക്ഷത്തിൽ ഒരാൾ എന്നതിൽ നിന്ന് 2023-ൽ 3.6 ആയി […]
Tag: Lifestyle
‘ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?’; വിമർശന കമന്റുകൾക്ക് മറുപടിയുമായി സൗഭാഗ്യ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത്. ശരീരഭാരം കുറഞ്ഞതിനെ തുടർന്ന് ലഭിച്ച ചില മോശം കമന്റുകളാണ് താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെയാണ് തന്റെ ശരീരത്തിലെ മാറ്റത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും സൗഭാഗ്യ തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും താഴെ ശരീരത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നവരുണ്ടെന്ന് സൗഭാഗ്യ പറഞ്ഞു. ശരീരഭാരം കുറച്ചതിനെ ചിലർ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താരം പ്രതികരണവുമായി എത്തിയത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങൾ […]
ഓന്തുകള്‍ നിറം മാറ്റുന്നതിന് പിന്നിൽ
ചുറ്റുപാടിനനുസരിച്ച് വേഷം മാറുന്ന പ്രകൃതിയുടെ സ്വന്തം ‘മാന്ത്രികന്‍’ എന്നുവേണമെങ്കില്‍ ഓന്തിനെ വിളിക്കാം. എന്നാല്‍ ഓന്തിന്റെ ഈ നിറംമാറ്റം വെറും ഒളിച്ചിരിക്കാനുള്ള തന്ത്രം മാത്രമല്ല. ഇതിന് പിന്നില്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന ഒരു അതിശയകരമായ ശാസ്ത്രം കൂടിയുണ്ട്. ഓന്തിന്റെ ത്വക്കിനടിയില്‍ നിറം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോശങ്ങളുണ്ട്. ഇവയെ ‘ക്രോമാറ്റോഫോറുകള്‍’ എന്നാണ് വിളിക്കുന്നത്. ഇവയ്‌ക്കൊപ്പം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ‘ഇറിഡോഫോറുകള്‍’ പോലുള്ള കോശങ്ങളും കാണപ്പെടുന്നു. ഈ കോശങ്ങളിലെ പിഗ്മെന്റുകളുടെയും പ്രകാശപ്രതിഫലനത്തിന്റെയും മാറ്റങ്ങളാണ് ഓന്തിന്റെ ശരീരത്തില്‍ വ്യത്യസ്ത നിറങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. ഓന്തുകള്‍ […]
