Tag: m r ajithkumar

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവാദ പട്ടിക പിന്‍വലിച്ച് ഡിജിപി. സസ്‌പെന്‍ഷനിലായ എം ആര്‍ അജിത്കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയായിരുന്നു പട്ടിക വിവാദമായത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എം ആര്‍ അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്റെ ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം പട്ടികയില്‍ […]
Read more

‘എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്ഥാനക്കയറ്റത്തിന് ഇനി സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ല. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ അടുത്തയാള്‍ക്ക് അവസരം ലഭിക്കും. വസ്തുത അറിയാതെയാണ് പലരും പ്രചരണം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപി തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍വ്വീസിലുള്ള ഒരുദ്യോഗസ്ഥന് സ്ഥാനക്കയറ്റം തടയുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്യണം, രണ്ട് വകുപ്പ് തല നടപടിയുണ്ടാകണം, മൂന്ന് […]
Read more

എം.ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി. വിജയന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയനെതിരെ അജിത് കുമാ‍ർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. പി.വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ പുണ്യം പൂങ്കാവനം തുടരാനും അനുമതി നൽകി. ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങൾക്ക് നൽകുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിൻെറ ഭാഗമായിരുന്നത്. പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ […]
Read more

രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; എം.ആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എഡിജിപി എം. ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് […]
Read more

രക്ഷാപ്രവർത്തന കേസിൽ അജിത് കുമാറിന്‍റെ വിശദീകരണം ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്ക് എതിരായ കണ്ടെത്തലുകളിൽ എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിശദീകരണം നൽകുമെന്നാണ് എം ആർ അജിത് കുമാർ അറിയിച്ചത്. അജിത് കുമാറിന്റെ മറുപടി ലഭിച്ചാൽ സ്വന്തം ശുപാർശ കൂടി ഉൾപ്പെടുത്തി ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അജിത്കുമാറിന്‍റെ സ്ഥാന കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റിക്ക് മുൻപ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകുമോ എന്നതിലാണ് […]
Read more

എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം

തൃശൂർ : തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ പാടില്ലെന്നാണ് സിപിഐ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഭരണം മാറിയത്‌കൊണ്ട് ആ നിലപാടിന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നും അദ്ദേഹം […]
Read more

നവകേരള യാത്ര ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് […]
Read more

രക്ഷാപ്രവർത്തന’ കേസ് അട്ടിമറി, എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ് ഐ ടി തലവനായ എസ് പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിൽ എം […]
Read more

എം ആർ അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെയാണ് മാറ്റുക. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു. ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിന് എതിരെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് […]
Read more

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് എസ്‌ഐടി. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ […]
Read more

Recent News