ഇന്ത്യൻ നാടൻ സംഗീതത്തിന്റെ താളപ്പെരുക്കവുമായി എത്താൻ ഒരുങ്ങി റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ്. നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ് റെക്കോർഡിങ് പൂർത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പരമ്പരാഗത താളവാദ്യ കലാകാരന്മാരെ ഒരുമിച്ചണിനിരത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.വ്യത്യസ്ത നാടൻ സംഗീതശൈലികളും താളങ്ങളും ഒരുമിക്കുന്ന ഈ ഗാനം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ. നൂറ് കലാകാരന്മാരുടെ സംഗീതമികവ് ഒരൊറ്റ ഗാനത്തിൽ കോർത്തിണക്കിയിരിക്കുന്നത് തന്നെ […]
Tag: song
ആര്യ–നിഖില വിമൽ പ്രണയം പാട്ടിലൂടെ; ‘ഹലോ കാതൽ’ ഗാനം പുറത്ത്
തമിഴ് താരം ആര്യയും മലയാളി താരം നിഖില വിമലും ഒന്നിക്കുന്ന ‘ഹലോ കാതൽ’ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കണ്ണും കണ്ണും..’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രണയത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന് ശിവാങ്കിയും കപിൽ കപിലനും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. വരികൾ വിവേകിന്റേതാണ്. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ മുരളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. […]
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കല്‍ വീഡിയോ പുറത്ത്
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ പോളി-മമിത ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം ‘ചാചാചിചിചൂ’ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമാകുന്നു. ചിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ഗോവന്‍ യാത്രയുടെ മൂഡ് പകര്‍ന്നു നല്കുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈല്‍ കോയയാണ് രസകരമായ വരികള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ വാഗു മസാന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം […]
സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി”ലെ രണ്ടാം ഗാനം പുറത്ത്
ഷറഫുദീൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദാണ്. ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. സെപ്റ്റംബർ 18 ന് ചിത്രം ആഗോള റിലീസായെത്തും. ഡോക്ടർ പോൾസ് […]
യൂട്യൂബിൽ തരംഗമായി ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ’ ഗാനം
തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 150 കോടി […]
ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പുത്തൻ ഗാനവുമായി ‘ഓണാടോ’ ടീം
ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ പുത്തൻ ഗാനവുമായി എത്തിയിരിക്കുകയാണ് ‘ഓണാടോ’ ടീം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് ‘ഓണാടോ’ പ്രേക്ഷകരിലേക്കെത്തുന്നത്. അക്ബർ ഖാനും അനാർക്കലി മരിക്കാറും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹസ്ബു കൊല്ലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഫാഹിസ് ഹംസയാണ് സംഗീതം പകർന്നിരിക്കുന്നത്.ശ്രീരാഗ് സുരേഷാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. സനീപ് മോഹൻ ഗിറ്റാർ കൈകാര്യം ചെയ്തു. മാക്ബ്രോ ഓഡിയോയിൽ റെക്കോർഡ് ചെയ്ത ഗാനത്തിന്റെ […]
ധനുഷിൻ്റെ സിനിമയിലെ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി
കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാകുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ പാട്ട് പുറത്തുവന്നത്. ധനുഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യ സിംഗിൾ പുറത്തുവന്നത്. പവർ പാക്കഡ് പാട്ടും ഡാൻസുമായി നിറഞ്ഞുനിൽക്കുന്ന ധനുഷാണ് പാട്ടിലുള്ളത്. എന്നാൽ ലിറിക് വീഡിയോയുടെ അവസാന ഭാഗത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു എൻട്രി ഉണ്ടായിരുന്നു, മമ്മൂട്ടിയുടേതായിരുന്നു അത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിറഞ്ഞ ചിരിയോടെയും അൽപം ഗൗരവത്തിലുമുള്ള രണ്ട് ഷോട്ടുകൾ മാത്രമാണ് മമ്മൂട്ടി വീഡിയോയിൽ വരുന്നത്. ‘തെറിക്കിത് സിയാ എൻട്രി’ എന്ന വരികളുടെപശ്ചാത്തലത്തിലാണ് […]
‘ഭാസ്കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
രൂപേഷ് പീതാംബരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭാസ്കരഭരണം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “റെയ്സ് ഓഫ് നാഗ” എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് അരുൺ കെ നാരായണും, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്വിൻ തോമസ് ആണ് ഗാനത്തിന് ഈണം പകർന്നത്. രൂപേഷ് പീതാംബരൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 26 ന് ആഗോള റിലീസായി എത്തും. സ്ഫടികം എന്ന സൂപ്പർഹിറ്റ് […]
ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം; ഇളയരാജക്ക് വീണ്ടും തിരിച്ചടി
ഡല്‍ഹി: ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഗീതസംവിധായകന് ഇളയരാജക്ക് വീണ്ടും തിരിച്ചടി. തമിഴിലെ ഹിറ്റ് ഗാനമായ ‘എന്‍ ഇനിയ പൊന്‍നിലാവേ’യുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ ഇളയരാജക്ക് പകര്‍പ്പവകാശമില്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓംപ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളിയത്. 1980ല്‍ ഇറങ്ങിയ ‘മൂടു പാനി’ എന്ന ചിത്രത്തിലേതാണ് ‘എന്‍ ഇനിയ പൊന്‍നിലാവേ’ എന്ന […]
