വേദി വിടാതെ ട്രംപ്, ചർച്ചയായി വീഡിയോ

2026 ഫിഫ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ ജേതാക്കളായതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. സ്‌പെയിൻ ടീമിന് ട്രോഫി നൽകിയ ശേഷവും വേദിയിൽ നിന്ന് ഇറങ്ങാൻ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിന്നു. ട്രംപ് താരങ്ങൾക്ക് കൈ കൊടുത്ത് അവിടത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയർത്താൻ ക്യാപ്റ്റൻ റോഡ്രി കാത്തിരിക്കുകയും ചെയ്തു. ഇതോടെ ഫിഫ അധ്യക്ഷൻ […]

‘പേടി മാറ്റിവെച്ച് കളിക്കൂ, മെസിയെ പൂട്ടാൻ ആർക്കുമാവില്ല’; സ്പെയിനിന് മുന്നറിയിപ്പുമായി ഇനിയേസ്റ്റ

മാഡ്രിഡ്: ഫിഫ ഫൈനലിൽ അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് മുന്നറിയിപ്പുമായി മുൻ സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. അർജന്‍റീനൻ നായകൻ ലയണൽ മെസിയെ കളിയിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാൽ മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ സ്വന്തം ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയേസ്റ്റ പറഞ്ഞു. ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം. അവസരങ്ങൾ സൃഷ്ടിക്കുകയും അവ […]

കപ്പ് ആർക്ക് ? ലോകകിരീടത്തിനായി അർജൻ്റീനയും സ്പെയിനും

2026 ഫിഫ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ലോകകിരീടത്തിനായി കൊമ്പ് കോർക്കാനിറങ്ങുകയാണ് അർജന്റീനയും സ്പെയിനും.ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി – ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു സമനിലയോ തോൽവിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും […]

ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു

ബാഴ്‌സലോണ: റയൽ മാഡ്രിഡിന്‍റെ ഒരു താരത്തെ പോലും ഉൾപ്പെടുത്താതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റയലിന്‍റെ ഒറ്റത്താരം പോലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരിക്കുന്നത്. റയല്‍ മാഡ്രിഡ് താരങ്ങളെ സ്‌പാനിഷ് കോച്ച് തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാണ് എന്നാണ് റിപ്പോര്‍ട്ട്. കോച്ച് ലൂയിസ് ഫ്യുവന്‍റെ പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിൽ ഏഴ് ബാഴ്‌സലോണ താരങ്ങളുണ്ട്. ആഴ്‌സണൽ, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങൾ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. […]