ഓഫീസിലേക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വേണാട് എക്സ്പ്രസിലെ യാത്ര വലിയ ദുരിതമാകുന്നു. ശ്വാസംമുട്ടിക്കുന്ന തിരക്ക്, ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ, മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. യാത്രക്കാരുടെ പരാതികൾക്ക് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാവിലെയും വൈകുന്നേരവും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്ക് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സീറ്റുകൾ ലഭിക്കാത്തതിനാൽ പലരും ഏറെ നേരം നിന്നുകൊണ്ടാണ് യാത്ര ചെയ്യുന്നത്. തിരക്കിനിടയിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര കൂടുതൽ പ്രയാസകരമാകുന്നു. തിരക്കേറിയ കോച്ചുകളിൽ സുരക്ഷിതമായി […]
Tag: TRAIN
ഹൈഡ്രജൻ ട്രെയിൻ വിജയം; 35 ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇലക്ട്രിഫിക്കേഷൻ അത്ര കണ്ട് സാധ്യമല്ലാത്ത വനമേഖലയടക്കമുള്ള പ്രദേശങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ഹെറിറ്റേജ് റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറക്കാൻ പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിലവിൽ 2500 കിലോമീറ്റർ സർവീസ് നടത്തിക്കഴിഞ്ഞു.നിലവിൽ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. 12 […]
അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം; വൻ പദ്ധതിയുമായി കേന്ദ്രം
ഡൽഹി : ബംഗ്ലാദേശ്, ചൈന, പാകിസ്താൻ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതിയുമായി കേന്ദ്രം. 18 മുതൽ 24 മാസത്തിനുള്ളിൽ 45,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. വടക്കുകിഴക്കൻ അതിർത്തിയും, തന്ത്രപ്രധാന മേഖലയിലെ സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്. അടുത്ത 2 വർഷത്തെ മൊത്തം റെയിൽ അടിസ്ഥാന സൗകര്യ ബജറ്റിന്റെ 22 ശതമാനം തുകയാണ് ഇതിന് വേണ്ടിവരിക. സൈനിക ആവശ്യങ്ങൾക്കും […]
ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല
പാട്ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന് തൊട്ടുപിറകിലുള്ള കോച്ചിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു കോച്ചുകളിലേക്കും തീപടരുകയായിരുന്നു.ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെയും റെയില്‍വേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരൂ: റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജോലികൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി […]
ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കിയില്ല; റെയിൽവേയ്ക്ക് പിഴ
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് പിന്നാലെ റെയിൽവേയ്ക്ക് 25000 രൂപ പിഴ. രണ്ട് യാത്രക്കാർക്കുകൂടി ഒരു പുതപ്പ് മാത്രമാണ് ലഭിച്ചതെന്ന പരാതിയിലാണ് റെയിൽവേയ്ക്ക് സേവനത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ വിധിച്ചത്. ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിൽ യാത്രചെയ്ത പരസ്പരം അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഒരു പുതപ്പ് നൽകിയെന്നായിരുന്നു പരാതി. 2022 ഒക്ടോബർ 28-ന് പരാതിക്കാരൻ പ്രയാഗ്രാജിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിലായിരുന്നു യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ […]
കനത്ത മഴ; കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴയായതിനാൽ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് – പാൽധി – ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ […]
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് മരണം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതില്‍ രണ്ട് പേര് കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെര്‍ഹാംപൂരില്‍ റെയില്‍വേ ഗേറ്റ് അടക്കാത്തതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവര്‍ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ കര്നാശുബര്ണ റെയില്‍വെ ക്രോസിങിലായിരുന്നു സംഭവം. റെയില്‍വെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇത് കടന്ന് പോകാന്‍ ശ്രമിച്ച വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഈ […]
കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; 12 മണിക്കൂർ വൈകി രാജധാനി, കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും താറുമാറായി. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയാണ്. ഇൻഡോർ – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് […]
ടിക്കറ്റെടുത്തില്ലെങ്കിൽ പണി കിട്ടും; പിഴ ഇരട്ടി വാങ്ങാന്‍ റെയില്‍വേ
തിരുവനന്തപുരം: ഇനി മുതൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ തയാറെടുത്ത് റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പുതിയ പിഴ നിരക്ക് പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ യാത്രാനിരക്കിനൊപ്പമാണ് 500 രൂപ അധികം നൽകേണ്ടത്. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് […]
