ലഖ്നൗ: വ്യാജ നാണയ നിർമാണ സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉത്തർപ്രദേശ്, ഹരിയാന പൊലീസ് സേനകൾക്കിടയിൽ കടുത്ത ആശയക്കുഴപ്പവും ഭിന്നതയും. സംഘത്തിന് ഹരിയാനയിലെ സോനിപത്തിൽ നിർമാണ കേന്ദ്രമുണ്ടെന്നും അവിടെ റെയ്ഡ് നടന്നുവെന്നും യുപി പോലീസ് അവകാശപ്പെടുമ്പോൾ, അങ്ങനെയൊരു വിവരമേ തങ്ങൾക്കില്ലെന്ന നിലപാടിലാണ് സോനിപത് പൊലീസ്. ഇതോടെ രാജ്യവ്യാപകമായി വേരുകളുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. യുപിയിലെ സഹാരൻപൂരിൽ വെച്ചാണ് വ്യാജ നാണയ നിർമാണ സംഘത്തിലെ പ്രതികളെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, തങ്ങൾ […]
Tag: Uttarpradesh
ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഡോക്ടറും യുവാവും അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളിയായ ഡോക്ടറും അറസ്റ്റിലായി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്വാലി പോലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോക്ടർ ആദിൽ ഇതിന് സഹായം നൽകിയെന്നുമാണ് പോലീസ് റിപ്പോർട്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് പ്രദേശത്തെ 600-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ഊർജ്ജിത തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച […]
സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്കൂളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്കൂള്‍ അഡ്മിനിസ്ട്രേഷന് പൊലീസിനെ വിളിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജി ഉയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര […]
അയോധ്യ സംഭാവനത്തട്ടിപ്പ്; അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പരിചയസമ്പന്നരായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘത്തെ പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ് ആണ് പുതിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ തലവൻ. ഉത്തർപ്രദേശ് സർക്കാർ മുൻപ് നിയോഗിച്ച എസ്ഐടി ആണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പ്രാഥമികഘട്ട തെളിവുശേഖരണമടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു. ഇതിനിടെയാണ് എസ്.ഐ.ടി. പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഈ മാസം 27-ന് അന്വേഷണ […]
ഉത്തര്‍പ്രദേശിൽ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം
ലഖ്നൗ: ഉത്തര്‍പ്രദേശിൽ പാചകവാതക ടാങ്കര്‍ ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രയാഗ്രാജ്- കാന്‍പൂര്‍ ഹൈവേയിലെ സിഹോരി ടോള്‍ പ്ലാസയിലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലെ വാതകം ചോര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായി. നിമിഷനേരം കൊണ്ട് പ്രദേശം തീഗോളമായി മാറുകയായിരുന്നു. കാന്‍പൂരില്‍ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എല്‍പിജി […]
ഉത്തര്‍പ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; മരണസംഖ്യ ഉയരുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ലഖ്നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തീ വ്യാപിച്ചതോടെ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ നിന്ന് പലരും താഴേയ്ക്ക് ചാടിയതായി ദൃക്സാക്ഷി പറഞ്ഞു. ഏഴോളം വിദ്യാര്‍ത്ഥികള്‍ താഴേയ്ക്ക് ചാടിയതായി മറ്റൊരു ദൃക്സാക്ഷി […]
ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു
ലക്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ […]
യുപി നിയമസഭയിൽ വൻ അഴിച്ചുപണി; പുതിയതായി ആറ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
ലക്നൗ: 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിന മുന്നോടിയായി യുപി നിയമസഭയില്‍ വൻ അഴിച്ചുപണി. പുതിയതായി ആറ് മന്ത്രിമാര്‍ ഞായറാഴ്ച വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്യും. 2027ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭയില്‍ യോഗി സര്‍ക്കാര്‍ അഴിച്ചുപണി നടത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ചിരുന്നു. ആറ് മന്ത്രിമാര്‍ അധികാരമേല്‍ക്കുമ്പോള്‍ നിലവിലുള്ള മന്ത്രിമാരുടെ ചുമതലകളിലും മാറ്റം വരുന്നുണ്ട്. ലഖ്നൗവില്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് മന്ത്രിസഭ വിപുലീകരണം നടക്കുക. ഭൂപേന്ദ്ര ചൗധരി, മനോജ് പാണ്ഡെ, പൂജ […]
യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വസതിയിൽ വെച്ച് കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കുഴഞ്ഞുവീണു. ഇന്നലെ വൈകുന്നേരം ലഖ്നൗവിലെ വസതിയിൽ വെച്ചാണ് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെ പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. […]
ഷൂസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം; സഹോദരനെ കൊലപ്പെടുത്തി 16 കാരൻ
ലഖ്നൗ: ഉത്തർപ്രദേശിലെ ഗുഗ്ലീയിൽ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ 15 വയസ്സുള്ള ലക്ഷ്മൺ ശർമ്മയാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. പരിക്കേറ്റ ലക്ഷ്മൺ ശർമ്മ […]
