മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്.

ദുരന്തമുഖത്ത് നിന്നാണ് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി നമ്മൾ എപ്പോഴും എല്ലാം നേരിടും. ദുരിതം നേരിട്ട കുടുംബങ്ങൾക്ക് ആദരം. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നത് . നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ല. സർക്കാർ ആ കുടുംബങ്ങളെ ചേർത്തു നിർത്തും. ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മൾ അതിജീവിക്കുന്നു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സർക്കാർ തേടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *