വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണ് മലയാളി നവവരന് ദാരുണാന്ത്യം

ജോർജിയ: വിവാഹം കഴിഞ്ഞ് മടങ്ങവേ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാ‍ർ സഞ്ചരിച്ച ഹെലികോപ്ട‍റാണ് തകർന്നുവീണത്. വരൻ ഡേവും ഹെലികോപ്ട‍ർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. ഡോസൺവില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10:30 ഓടെ ആണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആ‍ർ66 ഹെലികോപ്ടർ തകർന്നുവീണത്. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്.

അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പരിക്കേറ്റ ഭാര്യ ജെസ്നി സുഖം പ്രാപിച്ചുവരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *