ശക്തമായ മഴ, കണ്ണൂരിൽ മതിലും കെട്ടിടവും തകർന്നുവീണു

കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് ജില്ലയുടെ പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *