വാർ റഫറിയുടെ കൈ കൊണ്ടുള്ള ആംഗ്യം വംശീയവാദികളുടേതെന്ന് ആരോപണം

ലാസ് വെഗാസ്: ഫിഫ ലോകകപ്പില്‍ ആവേശപോരാട്ടങ്ങള്‍ അരങ്ങേറുന്നതിനിടെ കളിക്കളത്തിന് പുറത്ത് വൻ വംശീയ വിവാദം. മത്സരത്തിനിടെ വാർ (VAR) റഫറി ക്യാമറയ്ക്ക് മുന്നിൽ കൈ കൊണ്ട് കാണിച്ച ആഗ്യമാണ് വെള്ളക്കാരുടെ മേധാവിത്വത്തിന്‍റെ അടയാളമാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായത്. ഗ്രൂപ്പ് ഇ-യിലെ ജർമ്മനി – ക്യൂറസാവ് മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.

മത്സരത്തിന് തൊട്ടുമുമ്പ് ഒഫീഷ്യലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് വിരലുകള്‍ താഴേക്ക് തിരിച്ച് ഒ.കെ എന്ന് കൈകൊണ്ട് കാണിച്ചത്. ഇത് തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ പരസ്പരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ‘വൈറ്റ് പവർ’ ചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫുട്ബോൾ ആരാധകർ ഫിഫയ്ക്കെതിരെ രംഗത്തെത്തിയത്.

വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഫെയർ നെറ്റ്‌വർക്ക്’ വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. റഫറി ഷോൺ ഇവാൻസിനെ ലോകകപ്പ് പാനലിൽ നിന്ന് ഉടനടി പുറത്താക്കണമെന്ന് അവർ ഫിഫയോട് ആവശ്യപ്പെട്ടു.കോടിക്കണക്കിന് ആളുകൾ തത്സമയം കാണുന്ന ക്യാമറയ്ക്ക് മുന്നിൽ ഒരു വാർ ഒഫീഷ്യൽ എന്തിനാണ് ഈ ചിഹ്നം കാണിക്കുന്നത്? ഇത് മനഃപൂർവം തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചെയ്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *