ജിദ്ദ: ഹിജ്റ പുതുവർഷാരംഭത്തിൽ വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്വ അണിയിക്കും. മക്കയിലെ ‘കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ ഒരു വർഷത്തെ അധ്വാനത്തിലൂടെയാണ് കിസ്വയുടെ നിർമാണം പൂർത്തിയാക്കിയത്. 200 തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചാണ് നിർമാണം. മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. കഅ്ബയുടെ പഴയ മൂടുപടം നീക്കി പുതിയ കിസ്വ അണിയിക്കുന്നതാണ് ചടങ്ങ്. 1000 കിലോഗ്രാം അസംസ്കൃത പട്ടുകൊണ്ട് നിർമിച്ച കിസ്വയാണ് പുതപ്പിക്കുക. കിസ്വയുടെ മുകളിലായി സ്വർണം, വെള്ളി നൂലുകൾ കൊണ്ട് ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശല വിദഗ്ധർ തുന്നിപ്പിടിപ്പിക്കും. നാല് കഷണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅ്ബയുടെ മൂടുപടം.
കഅ്ബക്ക് പുതിയ കിസ്വ അണിയിക്കും
