റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും മിയാമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോണിസ് പറഞ്ഞു.
സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി
