ഒമാനിൽ ഇനി ‘ബൂട്ട് ഫ്രൂട്ടിന്റെ’ വിളവെടുപ്പുകാലം

മസ്കത്ത്: ഒമാനിലെ മലനിരകളിലും ഉയർന്ന പാറക്കെട്ടുകളിലും സ്വാഭാവികമായി വളരുന്നതാണ് ബൂട്ട് എന്നറയിപ്പെടുന്ന പഴം. ജബൽ ഷംസിലെയും പരിസരങ്ങളിലെയും ഗ്രാമങ്ങളിൽ ഈ പഴത്തിന്റെ വിളവെടുപ്പുകാലമാണിപ്പോൾ. ജബൽ ഷംസ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഈ പഴത്തിന് ആവശ്യക്കാരും കൂടുതലാണ്. പ്രാദേശികമായി ‘ബൂട്ട്’ എന്ന് വിളിക്കുന്ന കാട്ടുപ്പഴത്തിന്റെ വിളവെടുപ്പുകാലം സാധാരണയായി ജൂൺ മാസത്തിൽ ആരംഭിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സജീവമാകുക. വേനൽക്കാലത്ത് ഒമാനിലെ മറ്റ് പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ, ഉയർന്ന പ്രദേശമായ ജബൽ ഷംസിലും ജബൽ അഖ്ദറിലും അനുഭവപ്പെടുന്ന തണുപ്പുള്ള കാലാവസ്ഥയാണ് ഈ പഴങ്ങൾ പാകമാകാൻ സഹായിക്കുന്നത്. ചെറിയ ഒലീവ് പഴങ്ങളുടെ വലിപ്പമുള്ള ഇവ പാകമാകുമ്പോൾ കടും പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറമായി മാറും. നേരിയ മധുരവും പുളിയുമുള്ള രുചിയാണ് ഇവയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *